USALatest NewsNewsInternationalTechnologyVideos

ചുവന്നഗ്രഹത്തിലെ കാഴ്ചകളൊപ്പി പെഴ്‌സീവയറൻസ്

ജെസീറോക്രേറ്ററിലെ വീഡിയോകൾ പുറത്തുവിട്ട് നാസ

ന്യൂയോർക്ക് : ചുവന്ന ഗ്രഹത്തിലെ കാഴ്ചകളാണ് നാസയുടെ ഔദ്യോഗിക
യുട്യൂബ് ചാനലുകളിലെ തരംഗം. പെഴ്‌സീവിയറൻസ് തന്റെ ചൊവ്വഗ്രഹത്തിലെ പര്യവേക്ഷണം തുടങ്ങി. അതിന്റെ എച്ച്.ഡി. നിലവാരത്തിലുള്ള വീഡിയോകൾ ആസ്വദിക്കുകയാണ് ലോകമെമ്പാടും.

ചൊവ്വയുടെ ഉപരിതലത്തിൽ തൊടുന്നതിന് മുമ്പായി ദൗത്യത്തിന്റെ സൂപ്പർ സോണിക്ക് പാരഷൂട്ടുകൾ വിടരുന്നതും ഇറങ്ങുന്ന സ്ഥലമായ ജെസീറോ ക്രേറ്റർ മേഖലയിൽ നിന്നും ചുവന്നപൊടി പറക്കുന്നതും വീഡിയൊകളിൽ കാണാം.

നാസയുടെ ഔദ്യോഗിക യൂട്യൗബ് ചാനൽ പുറത്ത് വിട്ട വീഡിയോകൾ ചൊവ്വയുടെ 360 ഡിഗ്രി കാഴ്ചാനുഭവം നല്കുന്ന വീഡിയോയും ഇക്കൂട്ടത്തിലുണ്ട്. പെഴ്‌സീവിയറൻസിന്റെ 25 ക്യാമറകളിൽ അഞ്ചെണ്ണമാണ് ദൃശ്യങ്ങൾ പകർത്തിയത്. ഇതു കൂടാതെ ലാൻഡിംഗ് സമയത്തെ ശബ്ദങ്ങൾ, പെഴ്‌സീവിയറിൻസിന്റെ മൈക്രോഫോണുകൾ പകർത്തിയതും പുറത്ത് വിട്ടിട്ടുണ്ട്. ചൊവ്വയിലെ കാറ്റിന്റെ ശബ്ദവും ഇതിൽ കേൾക്കാം. ഇതാദ്യമായാണ് ചൊവ്വയിൽ നിന്നുള്ള ശബ്ദം പകർത്തുന്നത്.

ഫെബ്രുവരി 19നാണ്‌പെഴ്‌സീവിയറൻസ് ചൊവ്വയിലെത്തി ദൗത്യം തുടങ്ങിയത്. 270കോടി യു.എസ്.ഡോളർ ചെലവുള്ള ചൊവ്വാ ദൗത്യമാണിത്. ജെസീറോയിൽ ജീവന്റെ തെളിവുകൾ അന്വേഷിക്കുകയാണ് ദൗത്യത്തിന്റെ പ്രധാനലക്ഷ്യം.
2020 ജൂലൈ 30ന് വിക്ഷേപിച്ച ദൗത്യം ഏഴുമാസം കൊണ്ട് 48 കോടി കിലോമീറ്റർ സഞ്ചരിച്ചാണ് ചൊവ്വയിലെത്തിയത്. ചൊവ്വയിലെത്തുന്ന അഞ്ചാമത്തെ യു.എസ്. റോവറാണ് പെഴ്‌സീവിയറൻസ്.

shortlink

Post Your Comments


Back to top button