തിരുവനന്തപുരം : ആറ്റുകാല്‍ പൊങ്കാല ഇന്ന്. കോവിഡ് പശ്ചാത്തലത്തില്‍ ചരിത്രത്തിലാദ്യമായി ഇക്കുറി പൊങ്കാല ക്ഷേത്രച്ചടങ്ങുകളില്‍ മാത്രമായി ചുരുക്കിയിട്ടുണ്ട്. ഭക്തര്‍ക്ക് സ്വന്തം വീടുകളില്‍ പൊങ്കാലയര്‍പ്പിക്കാം. ക്ഷേത്രത്തിലെ പണ്ടാര അടുപ്പില്‍ മാത്രമാണ് പൊങ്കാല. ക്ഷേത്രത്തില്‍ പൊങ്കാല നടക്കുന്ന സമയത്ത് വീടുകളില്‍ പതിവുള്ള രീതിയില്‍ പൊങ്കാല തുടങ്ങുകയും നിവേദിക്കുകയും ചെയ്യാം.
പൊതു സ്ഥലത്ത് പൊങ്കാലയര്‍പ്പണം നടത്തരുതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. രാവിലെ 10.50ന് ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാലയടുപ്പില്‍ തീ പകര്‍ന്ന ശേഷം പണ്ടാരയടുപ്പില്‍ അഗ്നി തെളിക്കും. വൈകിട്ട് 3.40ന് ഉച്ച പൂജയ്ക്കു ശേഷം പൊങ്കാല നിവേദ്യം. താലപ്പൊലി ചടങ്ങ് 10നും 12നും ഇടയിലുള്ള ബാലികമാര്‍ക്കായി ക്രമീകരിച്ചിട്ടുണ്ട്.
രാത്രി 7.30ന് മണക്കാട് ശാസ്ത ക്ഷേത്രത്തിലേക്കുള്ള പുറത്തെഴുന്നള്ളത്തും, 11ന് തിരിച്ചെഴുന്നള്ളത്തും നടക്കും. വഴിയില്‍ വിഗ്രഹത്തിന് വരവേല്‍പ്പോ, തട്ടം നിവേദ്യമോ ഉണ്ടാകില്ല. ഞായറാഴ്ച രാത്രി 9.15ന് കാപ്പഴിക്കല്‍ ചടങ്ങ്. പുലര്‍ച്ചെ ഒന്നിന് നടത്തുന്ന കുരുതി തര്‍പ്പണത്തോടെ ഈ വര്‍ഷത്തെ ഉത്സവത്തിന് സമാപനമാകും.
Post Your Comments