ഹൈദരാബാദ് : മൂത്ത മകളുടെ ചികിത്സയ്ക്ക് വേണ്ടി ഹതഭാഗ്യരായ മാതാപിതാക്കള്‍ക്ക് ഇളയ മകളെ വില്‍ക്കേണ്ടി വന്നു. ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ച മൂത്ത മകളുടെ ചികിത്സയ്ക്ക് വേണ്ടിയാണ് പന്ത്രണ്ട് വയസുള്ള ഇളയ മകളെ മാതാപിതാക്കള്‍ക്ക് വില്‍ക്കേണ്ടി വന്നത്. ആന്ധ്രപ്രദേശിലെ നെല്ലൂരില്‍ ദിവസക്കൂലിക്കാരായ ദമ്പതികളാണ് മകളെ 10,000 രൂപയ്ക്ക് 46കാരന് വിറ്റതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇവരുടെ വീടിനടുത്ത് താമസിയ്ക്കുന്ന സുബയ്യ എന്നയാള്‍ക്കാണ് ദമ്പതികള്‍ മകളെ വിറ്റത്. ഭാര്യയുമായി വേര്‍പിരിഞ്ഞ് താമസിക്കുകയാണ് സുബയ്യ. 25,000 രൂപയാണ് ദമ്പതികള്‍ ആവശ്യപ്പെട്ടതെങ്കിലും 10,000 രൂപയാണ് പെണ്‍കുട്ടിയെ കൈമാറിയപ്പോള്‍ സുബയ്യ നല്‍കിയതെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ബുധനാഴ്ച സുബയ്യയുടെ വീട്ടില്‍ നിന്ന് പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍ക്കാരാണ് പൊലീസില്‍ വിവരം അറിയിച്ചത്.
പെണ്‍കുട്ടിയെ ശിശുക്ഷേമ സമിതിക്ക് കൈമാറി. മുമ്പും 12കാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ച് തരണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ ദമ്പതികളെ സമീപിച്ചിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്. സംഭവത്തില്‍ സുബയ്യക്കെതിരെ പൊലീസ് കേസെടുത്തു.
Leave a Comment