ഖത്തറിൽ പ്രാദേശിക കാര്‍ഷിക ഉത്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നതിനെതിരെ പരാതിയുമായി പ്രാദേശിക കര്‍ഷകർ. വിപണിയിലെ നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ അടുത്ത സീസണില്‍ കൃഷിയിറക്കുന്നത് സംശയകരമാണെന്നും കര്‍ഷകര്‍ വ്യക്തമാക്കി. വിപണിയില്‍ പ്രാദേശിക കര്‍ഷകര്‍ക്ക് താങ്ങു വില നിശ്ചയിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണമെന്നും അവർ ആവശ്യപ്പെട്ടു.
Read Also: ദാരിദ്ര്യ നിർമ്മാജ്ജനത്തിൽ ചൈന മുന്നിലെന്ന് പ്രസിഡൻറ്റ് ഷീ ജിന്‍ പിംഗ്
രാജ്യത്തെ പ്രാദേശിക കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് മോശം വില ലഭിക്കാന്‍ കാരണം മാര്‍ക്കറ്റിങ് രംഗത്തെ പിഴവുകളാണ്. കഴിഞ്ഞ വാരം ഏഴു കിലോഗ്രാം തദ്ദേശീയമായി കൃഷി ചെയ്ത തക്കാളി വില്പന നടന്നത് വെറും ഒരു റിയാലിനാണെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടി.
Post Your Comments