ശരീരവും ചര്‍മവും പോലെ തന്നെ മുടിയുടെ ആരോഗ്യവും പ്രധാനമാണ്. തിരക്കേറിയ ജീവിതരീതിയില്‍ പലര്‍ക്കും വേണ്ടതുപോലെ മുടിക്ക് സംരക്ഷണം നല്‍കാന്‍ സാധിക്കാറില്ല. ചെറുപ്പത്തില്‍ നിത്യേന എണ്ണ തേച്ച് പരിപാലിച്ചിരുന്ന മുടി പിന്നീട് ഷാമ്പുവിന് വിട്ടു കൊടുക്കുന്നവരാണ് അധികവും. എന്നും തലയില്‍ എണ്ണ തേച്ചാല്‍കിട്ടുന്ന ഗുണങ്ങള്‍ അറിയാം;
മുടി പെട്ടെന്ന് തന്നെ വരണ്ടുപോകാറുണ്ട്. അങ്ങനെയുള്ള വരള്‍ച്ച മുടി വിണ്ടുപൊട്ടുന്നതിലേക്കും മുടി കൊഴിച്ചിലിലേക്കും നയിക്കും. എന്നാല്‍ പതിവായി എണ്ണ തേച്ചാല്‍ മുടിക്ക് ജലാംശം ലഭിക്കുകയും ആരോഗ്യത്തോടെ മുടി നിലനില്‍ക്കുകയും ചെയ്യും.
എണ്ണയും ജലാംശവുമില്ലാതെ വരണ്ട തലമുടിയിലേക്കാണ് പേനും താരനും ആകര്‍ഷിക്കപ്പെടുന്നത്. എണ്ണ തേക്കുകയും തല മസ്സാജ് ചെയ്യാന്‍ സമയം കണ്ടെത്തുകയും ചെയ്താല്‍ മുടിയുടെ പൊതുവായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാം.
ചുരുണ്ട മുടി ഉള്ളവര്‍ പൊതുവെ നേരിടുന്ന പ്രശ്‌നമാണ് വരള്‍ച്ച. ദിവസവും ഇങ്ങനെയുള്ള തലമുടിയില്‍ എണ്ണ നന്നായി പുരട്ടുന്നത് ഗുണം ചെയ്യും. എല്ലാ തരത്തിലുള്ള മുടിയ്ക്കും അത്യാവശ്യമാണ് ആഴ്ചയില്‍ രണ്ടു തവണയെങ്കിലും മസ്സാജ്. നന്നായി എണ്ണ പുരട്ടി 10-15 മിനിറ്റ് വരെ മസ്സാജ് ചെയ്യുന്നത് മികച്ച ഫലം തരും.
Post Your Comments