KeralaLatest NewsNewsIndia

സോഷ്യൽ മീഡിയയ്ക്ക് പുതിയ നിർദേശവുമായി കേന്ദ്ര സർക്കാർ; 36 മണിക്കൂറിനുള്ളിൽ തീരുമാനമുണ്ടാകണം

സേവന ദാതാക്കൾ സ്വയം നിയന്ത്രണ സംവിധാനമൊരുക്കണം

സോഷ്യൽ മീഡിയകളിൽ പങ്കുവെയ്ക്കുന്ന വാർത്തകൾക്കും വിവരങ്ങൾക്കും ഇനിമുതൽ കർശന നിരീക്ഷണമുണ്ടാകും. ഇക്കാര്യങ്ങൾ കർശനമായ നിരീക്ഷണത്തിന് വിധേയമാക്കണമെന്ന കേന്ദ്രസർക്കാർ നിയമം നിലവിൽ വന്നു. എല്ലാ സാമൂഹ്യമാദ്ധ്യമ സേവന ദാതാക്കളുമാണ് ദേശീയ വാർത്താ വിതരണകാര്യത്തിലെ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് വ്യവസ്ഥയുള്ളത്.

സമൂഹമാദ്ധ്യമങ്ങളിൽ ആര് എന്ത് പോസ്റ്റ് ചെയ്താലും അത് ആദ്യം തിരിച്ചറിയേണ്ടത് അതാത് സേവന ദാതാക്കളാണ്. ദേശവിരുദ്ധമോ സാമൂഹ്യവിരുദ്ധമോ ആയ എല്ലാ പോസ്റ്റുകളും ഉടൻ തന്നെ നീക്കം ചെയ്യേണ്ടതാണെന്ന് നിർദേശത്തിൽ വ്യക്തമാക്കുന്നു. 36 മണിക്കൂറിനുള്ളിൽ തീരുമാനം എടുക്കാനാകണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.

Also Read:രാഹുൽ ഗാന്ധി ഇന്ത്യയുടെ മനസ്സറിയുന്ന നേതാവാണ്, അല്ലാതെ ടെലിവിഷനിൽ മാത്രം പ്രത്യക്ഷപ്പെടുന്നയാളല്ല; രമേശ് ചെന്നിത്തല

വാട്‌സ് ആപ്പ്, ഗൂഗിൾ, നെറ്റ്ഫ്ലിക്സ്, യൂട്യൂബ് എന്നിവർക്കാണ് നിർദ്ദേശം നൽകിയത്. ഇവർക്കൊപ്പം ഒടിടി മേഖലകളും സ്വയം നിയന്ത്രണ സംവിധാനങ്ങൾ കർശനമാക്കണമെന്നും കേന്ദ്രസർക്കാർ അറിയിച്ചു. വാർത്താവിതരണവുമായി ബന്ധപ്പെട്ട് വകുപ്പ് 69 എ അനുസരിച്ച് എല്ലാ ഡിജിറ്റൽ മാദ്ധ്യമങ്ങളും രാജ്യത്തിന്റെ അഖണ്ഡത, സുരക്ഷ, മറ്റ് രാജ്യങ്ങളുമായി ബന്ധപ്പെട്ട സൗഹൃദം എന്നിവ ഹനിക്കുന്നതിനെ തടയണമെന്നും അത്തരം പോസ്റ്റുകൾ നീക്കം ചെയ്യണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു. 2000ലെ വിവരസാങ്കേതിക നിയമപ്രകാരം തന്നെയാണ് നടപടികളെടുക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button