Latest NewsIndiaNewsCrime

കർഷക സമരം : അക്ടിവിസ്റ്റ് നോദീപ് കൗറിന് ജാമ്യം :

പരാതിയിൽ പുരുഷപോലീസുകാർ മർദ്ദിച്ചെന്നും ആരോപിച്ചിരുന്നു

പാട്യാല : കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭങ്ങൾക്ക് പിന്തുണ നൽകിയ ദളിത് ആക്ടിവിസ്റ്റ് നോദീപ് കൗറിന് ജാമ്യം അനുവദിച്ച് കോടതി. പഞ്ചാബ്ഹരിയാന ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.

Read Also : ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്ത് ലക്ഷദ്വീപ്

കഴിഞ്ഞ ജനുവരി 12നാണ് കർഷക പ്രക്ഷോഭങ്ങൾക്ക് പിന്തുണ നൽകിയതിന്റെ പേരിൽ നോദീപ് കൗറിനെ ഹരിയാന പോലീസ് കസ്റ്റഡിയിലെടുത്തത്. കുണ്ഡലിയിലെ വ്യവസായ സ്ഥാപനത്തിലെ മാനേജ്മെന്റ് പ്രതിനിധികളെയും, ജീവനക്കാരെയും ആക്രമിച്ചുവെന്നാരോപിച്ചായിരുന്നു അറസ്റ്റ്. അതേസമയം ജാമ്യ ഹർജിയിൽ തന്നെ പുരുഷ പോലീസുകാരും അതിക്രൂരമായി അക്രമിച്ചുവെന്ന് ആരോപിച്ചിരുന്നു. ഇക്കാര്യങ്ങളും പരിശോധിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.

 

shortlink

Related Articles

Post Your Comments


Back to top button