അഞ്ചു സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കപ്പെട്ടു. കേരളം, ആസാം തുടങ്ങിയ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരും ഉറ്റുനോക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു പ്രഖ്യാപനമാണ്. അസമില്‍ തെരഞ്ഞെടുപ്പ് മാര്‍ച്ചില്‍ ഉണ്ടായേക്കുമെന്നായിരുന്നു മോദി കഴിഞ്ഞ ദിവസം പറഞ്ഞത്. മോദിയുടെ പ്രവചനം ശരിവച്ചുകൊണ്ട് മാര്‍ച്ചില്‍ തന്നെയാണ് അസമില്‍ ഇലക്ഷന്‍ ആരംഭിക്കുക.
മൂന്ന് ഘട്ടങ്ങളിലായാണ് അസമിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒന്നാംഘട്ടം മാര്‍ച്ച് 27നും, രണ്ടും മൂന്നും ഘട്ടങ്ങള്‍ ഏപ്രില്‍ ഒന്ന്, ആറ് തീയതികളിലും നടക്കും.
കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ മൂന്ന് സന്ദര്‍ശനങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അസമിലേക്ക് നടത്തിയത്. ഈ മാസം 22ന് നടത്തിയ സന്ദര്‍ശനത്തിലാണ് അസമിലെ തെരഞ്ഞെടുപ്പ് മാര്‍ച്ചില്‍ ഉണ്ടാകുമെന്നു അദ്ദേഹം പറഞ്ഞത്. 3,000 കോടിയിലധികം തുകയുടെ അഞ്ച് പദ്ധതികള്‍ മോദി ഈ ദിവസങ്ങളിൽ പ്രഖ്യാപിച്ചിരുന്നു.
Post Your Comments