കാന്‍പൂര്‍: അടിവസ്ത്രം മോഷ്ടിച്ച് ധരിച്ച സഹപ്രവര്‍ത്തകനെ കുത്തിക്കൊന്നു. യുപിയിലെ കാന്‍പൂരിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. ഫാക്ടറി തൊഴിലാളിയായ വിവേക് ആണ് ദാരുണമായി കൊല്ലപ്പെട്ടത്.
ഇയാളുടെ സഹപ്രവര്‍ത്തകനായ അജയ് ആണ് കൊലപാതകം നടത്തിയിരിക്കുന്നത്. ഒരേ കമ്പനിയിലെ തൊഴിലാളികളായ ഇവര്‍ ഒരുമുറിയിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം വിവേക് കൂട്ടുകാരനായ അജയിന്റെ അടിവസ്ത്രം കട്ടെടുത്ത് ധരിക്കുകയായിരുന്നു ഉണ്ടായത്. ഇതേതുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കായി. തുടര്‍ന്ന് പച്ചക്കറി അരിയുന്ന കത്തിയെടുത്ത് അജയ് വിവേകിനെ കുത്തുകയായിരുന്നെന്ന് പൊലീസ് പറയുകയുണ്ടായി.
സംഭവത്തിന് പിന്നാലെ പ്രതി സ്ഥലത്തുനിന്നും മുങ്ങി. കൂടെ ജോലി ചെയ്യുന്ന മറ്റുള്ളവര്‍ ഉടന്‍ തന്നെ വിവേകിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. പ്രതിയ്ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.
Post Your Comments