വടശ്ശേരിക്കര : പട്ടികജാതിക്കാരിയെ പഞ്ചായത്ത് പ്രസിഡൻറ് അപമാനിച്ച് ഇറക്കിവിട്ടതായി പരാതി. പെരുനാട് പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി മേറ്റായ കോട്ടൂപ്പാറ സ്വദേശിനി കണിപ്പറമ്പിൽ ഓമന സുധാകരനെയാണ് സി.പി.എം ജില്ല കമ്മിറ്റി അംഗവും പെരുനാട് പഞ്ചായത്ത് പ്രസിഡൻറുമായ പി.എസ്. മോഹനൻ ഇറക്കിവിട്ടത്. കസേരയിൽ ഇരുന്നതിന്റെ പേരിലാണ് അപമാനിച്ചതെന്നും ഓമന സുധാകരൻ പറഞ്ഞു.
പഞ്ചായത്തിന്റെ ആസ്തി ബാധ്യത ഇല്ലാത്ത റോഡിൽ തൊഴിലുറപ്പ് ജോലികൾ ചെയ്തുവെന്നാരോപിച്ച് ചർച്ചക്കായി വാർഡ് അംഗത്തെയും മറ്റൊരു തൊഴിലാളിയെയും തന്നെയും പഞ്ചായത്ത് ഓഫിസിലേക്ക് വിളിച്ചതായി ഓമന പറഞ്ഞു. തുടർന്ന് പ്രസിഡന്റിന്റെ കാബിനിലെത്തിയ തങ്ങൾ എതിർവശത്തുള്ള കസേരയിലിരുന്നതാണ് പ്രസിഡൻറിനെ ചൊടിപ്പിച്ചതെന്നും ഇവർ പറയുന്നു.
Read Also : ആഴക്കടൽ മത്സ്യ ബന്ധന വിവാദം; പ്രതിപക്ഷ നേതാവ് ഇന്ന് പൂന്തുറയിൽ സത്യാഗ്രഹം ഇരിക്കും
എന്നാൽ, ചട്ടം ലംഘിച്ച് തൊഴിലുറപ്പ് ജോലികൾ ചെയ്തതിനെ ചോദ്യം ചെയ്തത് കൊണ്ടാണ് ഇത്തരം ആരോപണം തനിക്കെതിരെ ഉന്നയിച്ചിരിക്കുന്നതെന്നും പ്രസിഡൻറ് പറയുന്നു . രാഷ്ട്രീയ ലക്ഷ്യത്തോടെ പക പോക്കാൻ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചു നൽകിയ പരാതിയാണിതെന്നും പ്രസിഡൻറ് പറഞ്ഞു.
Post Your Comments