COVID 19Latest NewsSaudi ArabiaNewsGulf

സൗദിയിൽ പുതുതായി 356 പേർക്ക് കോവിഡ്

റിയാദ്​: സൗദിയിൽ പുതുതായി 356 പേർക്ക്​ കൂടി കോവിഡ് ബാധിച്ചിരിക്കുന്നു. കൊറോണ വൈറസ് രോഗബാധിതരിൽ 308 പേർ രോഗമുക്തി നേടി. രാജ്യത്ത് വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവരിൽ അഞ്ചു പേർ കൂടി മരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 376377 ആയി ഉയർന്നിരിക്കുന്നു. ഇതിൽ 367323 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 6480 ആയി ഉയർന്നു. 2574 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുകയാണ്. ഇവരിൽ 473 പേരുടെ നില അതീവ ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 97.6 ശതമാനവും മരണനിരക്ക്​ 1.7 ശതമാനവുമാണ്​. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ: റിയാദ് 180, കിഴക്കൻ പ്രവിശ്യ 80, മക്ക 37, അൽഖസീം 13, വടക്കൻ അതിർത്തി മേഖല 9, അസീർ 8, അൽജൗഫ്​ 8, മദീന 6, ഹാഇൽ 4, തബൂക്ക്​ 3, അൽബാഹ 3, നജ്​റാൻ 3, ജീസാൻ 2.

shortlink

Related Articles

Post Your Comments

Related Articles


Back to top button