ബെംഗളൂരു: കേരളത്തില്‍ നിന്നുള്ള ചരക്കു വാഹനങ്ങളടക്കം അതിര്‍ത്തിയില്‍ തടഞ്ഞ നടപടിയില്‍ കര്‍ണാടക സര്‍ക്കാരിനോട് വിശദീകരണം തേടി കര്‍ണാടക ഹൈക്കോടതി. കാസര്‍ഗോഡ് സ്വദേശി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടത്. കേസില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനും നിര്‍ദ്ധേശമുണ്ട്. കേസ് മാര്‍ച്ച് അഞ്ചിന് പരിഗണിക്കും.
കേരളത്തില്‍ നിന്നുള്ള എല്ലാവരും കര്‍ണാടക അതിര്‍ത്തി കടക്കുമ്പോള്‍ ആര്‍.ടി.പി.സ്.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിര്‍ദേശം. ചരക്ക് വാഹനങ്ങളും മറ്റു യാത്രക്കാരേയും അതിര്‍ത്തിയില്‍ തടയുന്ന സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്.
Post Your Comments