Latest NewsNewsIndia

കർഷക സമരം; ഖാലിസ്ഥാൻ ബന്ധം തേടിയുള്ള അന്വേഷണം ശക്തമാക്കി എൻഐഎ

16 പേരുടെ സമൂഹ മാധ്യമ അക്കൗണ്ട് വിവരങ്ങൾ എൻഐഎ തേടി

കർഷക സമരത്തിൽ പങ്കെടുത്തവരുടെ ഖാലിസ്ഥാൻ ബന്ധത്തക്കുറിച്ചുളള അന്വേഷണം ശക്തമാക്കി എൻഐഎ. ഇതിന്റെ ഭാഗമായി സമരത്തിൽ പങ്കെടുക്കുന്ന 16 പേരുടെ സമൂഹ മാധ്യമ അക്കൗണ്ട് വിവരങ്ങൾ എൻഐഎ തേടി.

ഖാലിസ്ഥാൻ ബന്ധം സംശയിക്കുന്നവരുടെ ‘ബേസിക് സസ്‌ക്രൈബർ ഡിറ്റയിൽസ്’ നൽകണമെന്ന് വിവിധ സമൂഹ മാധ്യമങ്ങളോട് എൻഐഎ ആവശ്യപ്പെട്ടു. നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസുമായി ഈ പതിനാറ് പേർക്കും ബന്ധം ഉണ്ടെന്നത് അടക്കം പരിശോധിക്കാനാണ് നടപടി.

അതേസമയം, സമരത്തിൽ പങ്കെടുക്കുന്ന 40ഓളം കർഷകർക്ക് എൻഐഎ സമൻസ് അയച്ചത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. എന്നാൽ, നേതാക്കളെ ലക്ഷ്യമിട്ടല്ല സമൻസ് അയച്ചതെന്ന് ആഭ്യന്തര മന്ത്രാലയം പ്രതികരണം അറിയിച്ചിരുന്നു.

നോട്ടിസ് ലഭിച്ച 40 പേരിൽ 16 പേർ മാത്രമാണ് എൻഐഎയ്ക്ക് മുന്നിൽ മൊഴി നൽകിയത്. ഇതിന് തുടർച്ചയായാണ് സമൂഹമാധ്യമ അക്കൗണ്ടുകളിലേക്കും അന്വേഷണം വ്യാപിപ്പി
ക്കാനുള്ള നടപടി എൻഐഎ സ്വീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button