കൊച്ചി : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പണം ഈടാക്കി കൊണ്ടുള്ള പിസിആര്‍ പരിശോധന പിന്‍വലിക്കണമെന്ന് പ്രവാസികള്‍. നിലവില്‍ വിദേശത്തു നിന്ന് ഇന്ത്യയില്‍ എത്തുന്നവര്‍ 72 മണിക്കൂറിനകം എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതണമെന്നത് നിര്‍ബന്ധമാണ്. ഇതിന് പുറമേയാണ് വിമാനത്താവളങ്ങളില്‍ പണം ഈടാക്കി കൊണ്ടുള്ള പിസിആര്‍ ടെസ്റ്റിന് വിധേയമാകണമെന്ന നിര്‍ദ്ദേശം. 1700 രൂപയാണ് പരിശോധനയ്ക്കായി ഈടാക്കുന്നത്.
കോവിഡ് പശ്ചാത്തലത്തില്‍ പ്രവാസികളില്‍ ഭൂരിഭാഗം പേരും സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഈ സാഹചര്യത്തില്‍ വിമാനത്താവളങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പണം ഈടാക്കി കൊണ്ടുള്ള പിസിആര്‍ പരിശോധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ബന്ധു വെല്‍ഫെയര്‍ ട്രസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. നിലവില്‍ തന്നെ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ ഭൂരിഭാഗം പ്രവാസികളും ബുദ്ധിമുട്ടുകയാണ്. അതിനാല്‍ ഇത് ഒഴിവാക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.
പ്രവാസികളെ പിന്തുണയ്ക്കുന്നതില്‍ കേരളം എന്നും മുന്‍പന്തിയിലാണ്. അതിനാല്‍ വിമാനത്താവളങ്ങളില്‍ പണം ഈടാക്കി കൊണ്ടുള്ള പിസിആര്‍ പരിശോധന പിന്‍വലിക്കണമെന്ന് പ്രവാസി ബന്ധു വെല്‍ഫെയര്‍ ആവശ്യപ്പെട്ടു. ഇത് പ്രവാസികള്‍ക്ക് അധിക ബാധ്യത വരുത്തി വെയ്ക്കുന്നതാണ്. നിലവില്‍ തന്നെ ഭൂരിഭാഗം പ്രവാസികളുടെയും സാമ്പത്തിക നില മോശമാണെന്നും കത്തില്‍ വ്യക്തമാക്കുന്നു.
Post Your Comments