KeralaLatest NewsNews

അനധികൃത നിയമനം; സിൻഡിക്കേറ്റ് അംഗം നൽകിയ പരാതിയിൽ ഹൈക്കോടതി വിശദീകരണം തേടി

കാലിക്കേറ്റ് സർവകലാശാലയിലെ നിയമനങ്ങൾക്കെതിരായാണ് സിൻഡിക്കേറ്റ് അംഗത്തിന്റ പരാതി

കാലിക്കേറ്റ് സർവകലാശാലയ്‌ക്കെതിരെ സിൻഡിക്കേറ്റ് അംഗം നൽകിയ പരാതിയിൽ ഹൈക്കോടതി വിശദീകരണം തേടി. കാലിക്കേറ്റ് സർവകലാശാലയിലെ നിയമനങ്ങൾക്കെതിരായാണ് സിൻഡിക്കേറ്റ് അംഗത്തിന്റ പരാതി. ഹർജിയിൽ വാദം കേട്ട കോടതി മാർച്ച് നാലിനകം നിർദേശം നൽകാൻ സർവകലാശാല അധികൃതരോട് നിർദേശിച്ചു.

സംവരണ ചട്ടങ്ങൾ അനുസരിക്കാതെയും യുജിസി മാനദണ്ഡങ്ങൾ നടപ്പാക്കാത്ത തരത്തിലുള്ള നിയമനങ്ങളുമായാണ് സർവകലാശാല മുന്നോട്ടു പോകുന്നതെന്നാണ് സിൻഡിക്കേറ്റ്  അംഗത്തിന്റെ പരാതിയിൽ സൂചിപ്പിക്കുന്നത്. ഇതുസംബന്ധിച്ച രേഖകൾ ആവശ്യപ്പെട്ടപ്പോൾ രഹസ്യ സ്വഭാവമുണ്ടെന്നും തരാൻ കഴിയില്ലെന്നും വൈസ് ചാൻസിലർ മറുപടി നൽകി. ഈ നിയമനങ്ങൾക്കെതിരെ ചാൻസിലറായ ഗവർണറെ സമീപിച്ചിട്ടുണ്ടെന്നും സിൻഡിക്കേറ്റ് അംഗത്തിനു വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്നാണ് മാർച്ച് 4നകം വിശദീകരണം നൽകാൻ കോടതി സർവകലാശാലയോട് ആവശ്യപ്പെട്ടത്. സർവകലാശാല അഭിഭാഷകയ്ക്ക് കോടതി ഇതു സംബന്ധിച്ച നിർദേശവും നൽകി. മാർച്ച് 4 ന് ഹർജി പരിഗണിക്കുമ്പോൾ സർവകലാശാലയുടെ വിശദീകരണം കോടതി കേൾക്കും. വിശദമായ വാദം കേൾക്കാനാണ് കോടതിയുടെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button