ശാസ്ത്രലോകത്തിന് തന്നെ അത്ഭുതമായിരിക്കുകയാണ് ഒരു നായ്ക്കുട്ടിയുടെ ജനനം. ആറ് ദിവസം മുമ്പ് യുഎസ്എയിലെ നീല്‍ വെറ്റിനറി ആശുപത്രിയില്‍ ജനിച്ച സ്കിപ്പര്‍ എന്ന നായ്ക്കുട്ടിയാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. ആറ് കാലുകളും രണ്ട് വാലുമായാണ് ഈ നായ്ക്കുട്ടി പിറന്നത്. സാധാരണ ഗതിയില്‍ ഇത്തരത്തിലുള്ള ശരീര സവിശേഷതകളുമായി ജനിക്കുന്ന മൃഗങ്ങള്‍ക്ക് ആയുസ് കുറവാണ്. എന്നാല്‍ സ്കിപ്പറുടെ ആരോഗ്യനില മികച്ചതാണെന്ന് വിദഗ്ധര്‍ വ്യക്തമാക്കി.
സ്കിപ്പറിന്റെ പ്രത്യേകതകളെ കുറിച്ച് ആശുപത്രി അധികൃതര്‍ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. ” മോണോസെഫാലസ് ഡിപൈഗസ്, മോണോസെഫാലസ് റാച്ചിപാഗസ് ഡിബ്രാച്ചിയസ് ടെട്രാപസ് എന്നിങ്ങനെയുള്ള അവസ്ഥയാണ് നായ്ക്കുട്ടിക്കുള്ളത്. അതായത് ഒരു തലയും ഒരു നെഞ്ച് അറയുമാണ് നായ്ക്കുട്ടിക്കുള്ളത്. എന്നാല്‍ രണ്ട് പെല്‍വിക് റീജിയണ്‍, രണ്ട് താഴ്ന്ന മൂത്രനാളി, രണ്ട് പ്രത്യുല്പാദന സംവിധാനം, രണ്ട് വാലുകള്‍, ആറ് കാലുകള്‍ എന്നിവയാണുള്ളത് ” – ആശുപത്രി അധികൃതര്‍ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കുന്നു.
Post Your Comments