കാഠ്മണ്ഡു: നേപ്പാളിലെ രാഷ്ട്രീയ അനിശ്ചിതത്വം പരിഹരിക്കാൻ സുപ്രിംകോടതി ഇടപെടൽ. പ്രധാനമന്ത്രി കെ.പി.ശർമ്മ ഒലി പാർലമെന്റ് പിരിച്ചുവിട്ട നടപടിയാണ് സുപ്രീംകോടതി റദ്ദാക്കിയത്. പ്രതിപക്ഷത്തിന്റെയും കമ്യൂണിസ്റ്റ് ഭരണപക്ഷത്തിലെ ഒരു വിഭാഗത്തിന്റേയും എതിർപ്പ് ശക്തമായതോടെയാണ് നേപ്പാൾ പ്രധാനമന്ത്രി കെ.പി.ശർമ്മ ഒലി പാർലമെന്റ് പിരിച്ചുവിട്ടത്.
ഭരണകൂട നയങ്ങൾക്കെതിരേയും പാർലമെന്റ് പെട്ടെന്ന് പിരിച്ചുവിട്ട നടപടിക്കെതിരേയും നേപ്പാളിൽ യുവജനസംഘടനകളും പ്രതിപക്ഷ കക്ഷികളും ശക്തമായ പ്രക്ഷോഭത്തിലാണ്. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറിയുടേയും കരസേനാ മേധാവിയുടേയും യാത്രയാണ് ശർമ്മ ഒലിക്ക് പ്രതിസന്ധി കൂട്ടിയത്. ചൈനയ്‌ക്കെതിരായ ഇന്ത്യയുടെ ശക്തമായ നയത്തെ അംഗീകരിക്കാതിരിക്കാൻ ശർമ്മ ഒലിക്കായില്ല.
തുടർന്ന് ഭരണകക്ഷിക്കകത്തെ എതിർപ്പ് പല വിഷയത്തിലും രൂക്ഷമായതോടെയാണ് ഒലി പാർലമെന്റ് പിരിച്ചുവിട്ടത്. അതിർത്തി വിഷയത്തിൽ ചൈനയെ പ്രീണിപ്പിച്ചും ഇന്ത്യയെ പിണക്കിയുമാണ് കൊറോണ കാലത്തിന്റെ തുടക്കത്തിൽ ശർമ്മ പ്രകോപനം ഉണ്ടാക്കിയത്. ഇന്ത്യയുടെ ഭാഗമായ മൂന്ന് പ്രദേശത്തെ അനധികൃതമായി ഉൾപ്പെടുത്തിയ സംഭവം വലിയ ഒച്ചപ്പാടാണ് പാർലമെന്റിലുണ്ടാക്കിയത്.
read also: 17 കാരിയുടെ കൊലപാതകം, ദുരൂഹതയേറ്റി അരുണിന്റെ മൃതദേഹത്തിൽ കുത്തേറ്റ പാടുകള്‍, കൊലപാതകമോ എന്ന് സംശയം
ഇതിനെ എതിർത്ത ശർമ്മ ഒലി പക്ഷെ മറുഭാഗത്ത് ചൈന 7 ഗ്രാമങ്ങൾ കയ്യേറിയതിനെക്കുറിച്ച് പ്രതികരിച്ചില്ല. ഒലിയുടെ ഏകാധിപത്യ നയങ്ങൾക്കെതിരെ മുൻ പ്രധാനമന്ത്രി പുഷ്പകുമാർ ദഹൽ ശക്തമായ പ്രതിഷേധം അറിയി്ച്ചിരുന്നു.
Post Your Comments