കണ്ണൂർ: ഇരിട്ടി കുന്നോത്ത് ഫൊറോന പള്ളി വികാരി അഗസ്റ്റിൻ പാണ്ടിയാംമാക്കലിനെതിരെ വീഡിയോ പോസ്റ്റ് ചെയ്ത വാണിയപ്പാറ സ്വദേശി ജിൽസ് ഉണ്ണിമാക്കലിനെതിരെയാണ് വിശ്വാസികളുടെ ആക്രമണം . പള്ളിമുറിയിൽ തന്നെ ഭീഷണിപ്പെടുത്തി മാപ്പ് എഴുതി വാങ്ങിയ ശേഷം പള്ളി കൈക്കാരന്റെ കാല് പിടിപ്പിച്ചുവെന്നും യുവാവ് പറഞ്ഞു.
Read Also : സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂടി ; പുതുക്കിയ നിരക്കുകൾ ഇങ്ങനെ
ക്യാൻസർ ബാധിച്ച പതിനാറുകാരന് അന്ത്യ കൂദാശ നൽകുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ആക്രമണത്തിൽ കലാശിച്ചത്. മരണപ്പെടുന്നതിന് ഒരു മാസം മുമ്പ് മുതൽ തനിക്ക് വൈദികനെ കാണണമെന്നും അന്ത്യകൂദാശ സ്വീകരിക്കണമെന്നും കുട്ടി ആവശ്യപ്പെട്ടു. ഇക്കാര്യം പള്ളി വികാരിയെ അറിയിച്ചെങ്കിലും നിരസിക്കുകയായിരുന്നു. താൻ അഞ്ച് പ്രാവശ്യം വികാരിയെ കണ്ട് വിവരം അറിയിച്ചെങ്കിലും 33 ദിവസങ്ങൾക്ക് ശേഷം കുട്ടി അബോധാവസ്ഥയിൽ കഴിയുമ്പോഴാണ് വൈദികൻ കുട്ടിക്ക് അന്ത്യകൂദാശ നൽകിയത്. മാത്രമല്ല കുട്ടിയുടെ മരണ ശേഷം ഏഴാം ദിവസത്തെ ചടങ്ങുകൾക്കായി കുർബ്ബാന, ഒപ്പീസ് എന്നിവ ചൊല്ലുന്നതിനായി പള്ളി വികാരി പണം വാങ്ങി എന്നാൽ വികാരിയോ പള്ളിയുമായി ബന്ധപ്പെട്ടവരോ ചടങ്ങിൽ പങ്കെടുത്തില്ല. തുടർന്ന് കുട്ടിയുടെ പിതാവ് മാത്യു ചെരുപറമ്പിൽ തലശേരി ബിഷപ്പിനെ കാണുകയും പരാതി നൽകുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതാണ് വിശ്വാസികളെ പ്രകോപിപ്പിച്ചത്.
പള്ളി നിർമ്മാണവുമായി ബന്ധപ്പെട്ട കണക്ക് ഇതുവരെ വൈദികൻ അവതരിപ്പിച്ചിട്ടില്ലെന്നും ഇത് ചോദിച്ചതാണ് തന്നോടുള്ള വിരോധത്തിനു കാരണമെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. സംഭവ ദിവസം നാല് വാഹനങ്ങളിലായി വീട്ടിലെത്തിയ വിശ്വാസികൾ തന്നെ നിർബന്ധപൂർവ്വം പള്ളിയിലേക്ക് കൂട്ടിക്കൊണ്ടു പോയതായി ജിൽസ് പറയുന്നു. പള്ളി മുറിയിൽ പൂട്ടിയിട്ട ശേഷം തന്നെ ഭീഷണിപ്പെടുത്തിയതായും ഫേസ്ബുക്കിൽ നിര്‍ബന്ധ പൂര്‍വ്വം മാപ്പപേക്ഷ പോസ്റ്റ് ചെയ്യിച്ചതായും ജിൽസ് പറയുന്നു.
https://www.facebook.com/130644480914292/videos/261692265402576
Post Your Comments