Latest NewsNewsIndiaCrime

യുപിയിൽ 15കാരിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

ലഖ്​നോ: ഉത്തർപ്രദേശിലെ ഗോണ്ടയിൽ 15കാരിയെ ഒരു സംഘം കൂട്ടബലാത്സംഗം ചെയ്തതായി പരാതി ലഭിച്ചിരിക്കുന്നു. ചൊവ്വാഴ്​ച വൈകുന്നേരം സൈക്കിളിൽ വീട്ടിലേക്ക്​ പോകുകയായിരുന്ന പെൺകുട്ടിയെയാണ്​ ഗോണ്ടയിൽ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തിരിക്കുന്നത്.

എതിർത്തപ്പോൾ കത്തികൊണ്ട്​ പെൺകുട്ടിയെ കുത്തിയതായി ​ പൊലീസ്​ എസ്​.പി ശൈലേഷ്​ കുമാർ പാണ്ഡെ പറയുകയുണ്ടായി. സംഭവത്തിൽ നാലുപേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്​. പെൺകുട്ടിയുടെ കുടുംബവും കുറ്റവാളികളുമായി നേരത്തേ ശത്രുതയുണ്ടായിരുന്നെന്ന്​ പൊലീസ്​ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button