Latest NewsNewsGulfQatar

ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കി ഖത്തർ

പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കി ഖത്തർ. ഇതിനായുള്ള കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി.

 

പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കി ഖത്തർ. ഇതിനായുള്ള കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. ബില്ലിലെ വ്യവസ്ഥയനുസരിച്ച്‌ രാജ്യത്തുള്ള പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും പ്രത്യേക ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് ഉണ്ടെങ്കില്‍ മാത്രമേ അടിസ്ഥാന ചികിത്സ ഉള്‍പ്പെടെയുള്ള ആരോഗ്യപരിചരണ സേവനങ്ങള്‍ ലഭ്യമാകൂ.

Read Also: യുവാവിന്റെ സ്വർണമാല പൊട്ടിച്ചു രക്ഷപ്പെട്ടയാൾ പിടിയിൽ

മന്ത്രിസഭ അംഗീകരിച്ച കരട് ഷൂറാ കൗണ്‍സിലിന്‍റെ അംഗീകാരത്തിനായി വിട്ടു നൽകി. തുടര്‍ന്ന് ഗസറ്റില്‍ വിജ്ഞാപനം വരുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും. കാര്യക്ഷമവും ഗുണമേന്മയുള്ളതും സുസ്ഥിരവുമായ ആരോഗ്യപരിചരണ സംവിധാനം സജ്ജമാക്കുക എന്നതാണ് കരടിന്‍റെ ലക്ഷ്യം.

Read Also: അഞ്ചല്‍ ഹെല്‍ത്ത് ബ്ലോക്കിലെ 33 ആരോഗ്യ സ്ഥാപനങ്ങളെ ആധുനികവത്ക്കരിക്കാൻ ഒരുങ്ങി റസൂല്‍ പൂക്കുട്ടി ഫൗണ്ടേഷന്‍

നിലവില്‍ രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍റെ ഹെല്‍ത്ത് കാര്‍ഡുള്ളവര്‍ക്ക് മാത്രമേ ചികിത്സ ലഭ്യമാകൂ. വിസയുള്ളവര്‍ക്ക് മാത്രമേ ഹെല്‍ത്ത് കാര്‍ഡ് ലഭിക്കൂവെന്നതിനാല്‍ സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ നേടാനാവില്ല.

shortlink

Post Your Comments


Back to top button