COVID 19Latest NewsNewsInternational

ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 11.26 കോടി

ന്യൂയോർക്ക്: ആഗോളതലത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. മൂന്നര ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ രോഗബാധിതരുടെ എണ്ണം പതിനൊന്ന് കോടി ഇരുപത്തിയാറ് ലക്ഷം കടന്നിരിക്കുന്നു. വേൾഡോ മീറ്ററിന്റെ കണക്കുപ്രകാരം മരണസംഖ്യ ഇരുപത്തിയഞ്ച് ലക്ഷത്തോട് അടുത്തിരിക്കുകയാണ്. 24.95 ലക്ഷം പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. എട്ട് കോടി എൺപത്തിരണ്ട് ലക്ഷം പേർ രോഗമുക്തി നേടിയിരിക്കുന്നു.

അമേരിക്ക,ഇന്ത്യ,ബ്രസീൽ,റഷ്യ,ബ്രിട്ടൻ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തിൽ ആദ്യത്തെ അഞ്ച് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയിൽ രണ്ട് കോടി എൺപത്തിയെട്ട് ലക്ഷം കൊവിഡ് ബാധിതരാണ് നിലവിൽ ഉള്ളത്. അരലക്ഷത്തിലധികം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 5.14 ലക്ഷം പേർ മരിച്ചു.

ഇന്ത്യയിൽ ഒരു കോടി പത്ത് ലക്ഷം കോവിഡ് രോഗബാധിതരാണ് ഉള്ളത്. 13,000ത്തിലധികം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. നിലവിൽ 1.44 ലക്ഷം പേർ മാത്രമേ ചികിത്സയിലുള്ളു.1.07 കോടി പേർ രോഗമുക്തി നേടിയിരിക്കുന്നു. മരണസംഖ്യ 1.56 ലക്ഷമായി ഉയർന്നു. രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള ബ്രസീലിൽ 1.02 കോടി കൊവിഡ് ബാധിതരാണ് ഉള്ളത്. 2.48 ലക്ഷം പേർ കോവിഡ് ബാധിച്ചു മരിച്ചു. റഷ്യയിലും ബ്രിട്ടനിലും നാൽപത്തിയൊന്ന് ലക്ഷം വീതം രോഗബാധിതരാണ് ഉള്ളത്. ബ്രിട്ടനിൽ 1.21 ലക്ഷം പേർ മരിച്ചു. റഷ്യയിൽ 80,000ത്തിലധികം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button