തിരുവനന്തപുരം: മാദ്ധ്യമപ്രവര്‍ത്തകയ്ക്ക് ലൈംഗികചുവയുള്ള സന്ദേശം അയച്ചത് തന്റെ ഭര്‍ത്താവല്ലെന്ന് ഏറ്റുപറഞ്ഞ പ്രശാന്ത് നായര്‍ ഐ.എ.എസിന്റെ ഭാര്യ ലക്ഷ്മിയെ പരിഹസിച്ച് സുപ്രീം കോടതി അഭിഭാഷകന്‍ പ്രമോദ് പുഴക്കര. ഭര്‍ത്താവിനെ സ്ത്രീകള്‍ക്കെതിരായ ലൈംഗികച്ചുവയുള്ള വര്‍ത്തമാനം അടക്കം ‘violating the modesty of a woman’ എന്ന കുറ്റകൃത്യത്തില്‍ നിന്നും രക്ഷിക്കാനുള്ള കുലസ്ത്രീ ശ്രമം നല്ലതുതന്നെ. നായര്‍ക്കും ഭാര്യക്കും നിര്‍ബന്ധമാണെങ്കില്‍ മിസിസ് നായരില്‍ ആ കുറ്റം ചുമത്താം. പ്രസ്തുത കുറ്റകൃത്യം ‘gender neutral’ ആണെന്ന് കോടതി കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും അഡ്വ. പ്രമോദ് പുഴക്കര തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
Read Also : ഒരു ഏകാധിപതിയുടെ എല്ലാം തികഞ്ഞ രൂപമാണ് നരേന്ദ്ര മോദി എന്ന് തെളിയിക്കുന്നതാണ് ഇന്നത്തെ സംഭവം
‘സര്‍ക്കാര്‍ സര്‍വീസില്‍ ഇരുന്നു നടത്തുന്ന ഔദ്യോഗികകാര്യങ്ങള്‍ തന്റെ നേട്ടം പോലെയാക്കി നിരന്തരം സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും നാലാംകിട വഷളന്‍ കമന്റുകളും കൂലിയെഴുത്തുപോലെ ‘ബ്രോ’ പുരാണം പാടുന്ന (അവരെയൊന്നും ‘ബ്രോ’ മറക്കുന്നില്ല കേട്ടോ!) കുറെ വൃന്ദങ്ങളുമായി നിരന്തരം നിറഞ്ഞാടുന്ന നായര്‍ ബ്രോയാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ അച്ചടക്കത്തെക്കുറിച്ച് ജനത്തെ പഠിപ്പിക്കുന്നത്.
https://www.facebook.com/pramod.puzhankara/posts/4416154438411717
Post Your Comments