ന്യൂഡൽഹി : പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ അരലക്ഷത്തിലേറെ വീടുകൾ കൂടി നിർമ്മിക്കാൻ അനുമതി. കഴിഞ്ഞ ദിവസം ചേർന്ന സെൻട്രൽ സാംഗ്ഷനിംഗ് ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ 53-ാം യോഗത്തിലാണ് 56,368 പുതിയ വീടുകൾ നിർമ്മിക്കാൻ അനുമതി നൽകിയത്. 11 സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
Read Also : പ്രിയങ്ക ഗാന്ധിയുടെ പ്രസംഗത്തിനിടെ സ്ത്രീകളുടെ പ്രതിഷേധം ; വീഡിയോ കാണാം
ചെലവ് കുറഞ്ഞ വാടക ഭവന സമുച്ചയ പദ്ധതി അതിവേഗം നടപ്പാക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും യോഗം ആവശ്യപ്പെട്ടു. രാജ്യത്ത് 73 ലക്ഷത്തോളം വീടുകളുടെ നിർമ്മാണം പല ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. കൂടാതെ 43 ലക്ഷത്തോളം വീടുകളുടെ നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തു. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ ഇതുവരെ 1.1 കോടി വീടുകൾക്കാണ് അനുമതി ലഭിച്ചത്.
Post Your Comments