KeralaLatest NewsNews

പോസ്റ്റൽ ബാലറ്റ്; പ്രവാസി ഇന്ത്യക്കാരുടെ ആവശ്യത്തിന് പിന്തുണ അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

സുപ്രിംകോടതിയിൽ ഹാജരാകുന്ന അഭിഭാഷകൻ ഹാരിസ് ബീരാനും കൂടിക്കാഴ്ചയിൽ പങ്കെടുത്തു

പ്രവാസി ഇന്ത്യക്കാർക്ക് പോസ്റ്റൽ ബാലറ്റിനുള്ള പിന്തുണ അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ. പ്രവാസി വോട്ട് എന്ന ആവശ്യം ഉന്നയിച്ച് പൊതുതാത്പര്യ ഹർജി നൽകിയ ഡോ. ഷംഷീർ വയലിലു മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രവാസികൾക്ക് ഇലക്ട്രോണിക്കായി ലഭ്യമാക്കിയ പോസ്റ്റൽ ബാലറ്റിലൂടെ വിദേശത്തുനിന്ന് വോട്ടുചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. കേസിൽ സുപ്രിംകോടതിയിൽ ഹാജരാകുന്ന അഭിഭാഷകൻ ഹാരിസ് ബീരാനും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

ആദ്യഘട്ടത്തിൽ ഗൾഫ് ഇതര രാജ്യങ്ങളിലെ പ്രവാസികൾക്ക് മാത്രം പോസ്റ്റൽ വോട്ട് സൗകര്യം ഒരുക്കുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഷംഷീർ സർക്കാരിനെയും കമ്മിഷനെയും സമീപിച്ചത്.

നാട്ടിൽ പോകാതെ വോട്ട് ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കാൻ ഗൾഫ് രാജ്യങ്ങളിൽ നിലവിൽ അനുമതിയുണ്ട്. അതിനാൽ വിദേശകാര്യമന്ത്രാലയം ഉന്നയിച്ചിട്ടുള്ള ആശങ്കയിൽ അടിസ്ഥാനമില്ലെന്ന് ഷംഷീർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button