COVID 19Latest NewsNewsSaudi ArabiaGulf

സൗദിയിൽ ഇന്ന് കോവിഡ് ബാധിച്ചത് 335 പേർക്ക്

റിയാദ്: സൗദിയിൽ ഇന്ന് 335 പേർക്ക് കൂടി കൊറോണ വൈറസ് രോഗം ബാധിച്ചതായി റിപ്പോർട്ട് ചെയ്തു. കൊറോണ വൈറസ് രോഗബാധിതരിൽ 323 പേർ രോഗമുക്തി നേടി. രാജ്യത്ത് വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവരിൽ നാലു പേർ മരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 375668 ആയി ഉയർന്നു. ഇതിൽ 366735 പേർ രോഗമുക്തി നേടി.

രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 6470 ആയി ഉയർന്നു. 2463 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു. ഇവരിൽ 486 പേരുടെ നില ഗുരുതരമാണ്. ചികിത്സയിലുള്ള ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button