കൊച്ചി: മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് ഉയർന്നു. 480 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,080 രൂപയായിരിക്കുകയാണ്. നാലുദിവസത്തിനിടെ 680 രൂപയാണ് കൂടിയിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയും വർധിച്ചിരിക്കുകയാണ്. 60 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4385 രൂപയായി ഉയർന്നു.
വെള്ളിയാഴ്ച ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു. പവന് 34,400 രൂപയായിരുന്നു വില ഉണ്ടായിരുന്നത്. തുടര്‍ച്ചായ ഇടിവിന് ശേഷമാണ് സ്വര്‍ണവില ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയിരിക്കുന്നത്. തൊട്ടടുത്ത ദിവസം വില വര്‍ധിച്ച സ്വര്‍ണവില പിന്നീടുള്ള മൂന്ന് ദിവസം മാറ്റമില്ലാതെ തുടരുകയായിരുന്നു ഉണ്ടായത്. ഇതിന് ശേഷമാണ് ഇന്ന് വില ഉയര്‍ന്നത്. ആഗോള സമ്പദ് വ്യവസ്ഥയിലെ മാറ്റങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിച്ചതാണ് അടുത്തിടെ സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്.
Post Your Comments