കുറവിലങ്ങാട്; എംസി റോഡിൽ വെമ്പള്ളി സെൻട്രൽ ജംക്‌ഷനിൽ തടി കയറ്റിവന്ന ലോറി മറ്റൊരു ലോറിയിൽ ഇടിച്ചു മറിഞ്ഞു. ഇന്നലെ രാത്രി 10.15നാണ് അപകടം ഉണ്ടായിരിക്കുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. എംസി റോഡിൽ മുക്കാൽ മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. പൊലീസെത്തി ഗതാഗതം നിയന്ത്രിക്കുകയുണ്ടായി. ലോറി ഓടിച്ചിരുന്ന ഡ്രൈവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിക്കുകയുണ്ടായി.
കോട്ടയം ഭാഗത്തുനിന്നു പെരുമ്പാവൂർക്ക് പോവുകയായിരുന്നു ലോറിയാണ് മറിഞ്ഞത്. റോഡിൽ വീണ തടികൾ പഞ്ചായത്തംഗം തമ്പി ജോസഫിന്റെ നേതൃത്വത്തിൽ നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും ചേർന്നു നീക്കി ഗതാഗതം പുനഃസ്ഥാപിക്കുകയുണ്ടായി.
എംസി റോഡിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്ന മേഖലകളിലൊന്നാണ് വെമ്പള്ളി സെൻട്രൽ ജംഗ്‌ഷൻ. ഇവിടെ വേഗ നിയന്ത്രണ സംവിധാനം സ്ഥാപിക്കണമെന്നു നാട്ടുകാർ പലതവണ ആവശ്യപ്പെട്ടെങ്കിലും പൊതുമരാമത്തുവകുപ്പ് പരിശോധന പോലും നടത്തുന്നില്ല.
Post Your Comments