Latest NewsNewsIndiaLife StyleHealth & FitnessInterviews

കോവിഡ് : ഇന്ത്യയിലുള്ള ലോകത്തിന്റെ വിശ്വാസം ഇരട്ടിപ്പിച്ചു: പ്രധാനമന്ത്രി

ലോകത്തിന് രോഗം പാഠമായെന്നും നരേന്ദ്രമോദി

ന്യൂഡൽഹി : കോവിഡാനന്തര ലോകത്തിന് ഇന്ത്യയെക്കുറിച്ചുള്ള മതിപ്പും വിശ്വാസവും ഇരട്ടിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് ലോകത്തിന് പാഠമായെന്നും സമാനമായ വെല്ലുവിളികൾ നേരിടാൻ ലോകം സജ്ജമാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആരോഗ്യമേഖലയിലെ ബജറ്റ് വിനിയോഗം സംബന്ധിച്ച് ഒരു വെബിനാറിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ആരോഗ്യമേഖലയ്ക്കായി ഇപ്പോൾ അനുവദിച്ച ബജറ്റ് അസാധാരണമാണ്. ഈ മേഖലയോടുള്ള ഞങ്ങളുടെ പ്രതിബദ്ധത ഇത് കാണിക്കുന്നു. ഭാവിയിൽ സമാനമായ വെല്ലുവിളികളെ നേരിടാൻ തയ്യാറാകേണ്ട ഒരു പാഠം കോവിഡ് മഹാമാരി നമ്മെ പഠിപ്പിച്ചു.’- പ്രധാനമന്ത്രി മോദി പറഞ്ഞു.

മെഡിക്കൽ ഉപകരണങ്ങൾ മുതൽ മരുന്നുകൾ വരെ, വെന്റിലേറ്ററുകൾ മുതൽ വാക്‌സിനുകൾ വരെ, ശാസ്ത്രീയ ഗവേഷണം മുതൽ നിരീക്ഷണ സൗകര്യങ്ങൾ വരെ, ഡോക്ടർമാർ മുതൽ പര്യവേക്ഷകർ വരെ, ഇവയിലെല്ലാം ശ്രദ്ധകേന്ദ്രീകരിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ, ഭാവിയിൽ ഏത് ആരോഗ്യ അടിയന്തിരാവസ്ഥക്കും രാജ്യം മികച്ച രീതിയിൽ തയ്യാറാകുമെന്നും മോദി കൂട്ടിച്ചേർത്തു.

Read Also : അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണം 2.88 കോടി കടന്നു

മഹാമാരി കാലത്ത് ആരോഗ്യമേഖല കാണിച്ച ഉന്മേഷത്തിനും കണ്ടെത്തലുകൾക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു. ആരോഗ്യമേഖലയിൽ ഇന്ത്യ കൈവരിച്ചിട്ടുള്ള പുതിയ ഉയർച്ചയെ ലോകം വിശ്വാസത്തിലെടുക്കുന്നു. ഇന്ത്യൻ നിർമ്മിത വാക്‌സിനുകളുടെ വർദ്ധിച്ചുവരുന്ന ആവശ്യകതയ്ക്കു നാം തയ്യാറെടുക്കണം. ജനങ്ങളുടെ ആരോഗ്യം സംബന്ധിച്ച വെല്ലുവിളികൾ നേരിടുന്നതിന് ഈ സർക്കാർ നാല് മേഖലകളിൽ പ്രവർത്തിക്കുന്നു.

രോഗം തടയുക, ആരോഗ്യം പ്രോത്സാഹിപ്പിക്കുക, എല്ലാവർക്കും ആരോഗ്യപരിരക്ഷ ലഭ്യമാക്കുക, ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ കെട്ടിപ്പടുക്കുക ആരോഗ്യവിദഗ്ദരുടെ ഗുണനിലവാരത്തിലും എണ്ണത്തിലും വർദ്ദനവ്, കേന്ദ്രീകൃതമായി പ്രവർത്തിക്കുക എന്നിവയിൽ ശ്രദ്ധയൂന്നിയാണ് സർക്കാരിന്റെ പ്രവർത്തനമെന്നും മോദി പറഞ്ഞു.

shortlink

Post Your Comments


Back to top button