മസ്കറ്റ് : കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി 10 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് താത്കാലിക പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഒമാന്‍. ഒമാന്‍ സുപ്രീം കമ്മിറ്റിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഫെബ്രുവരി 25 വ്യാഴാഴ്ച മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. 15 ദിവസത്തേക്കാണ് ഇപ്പോള്‍ നിരോധനം.
Read Also : സിദ്ധ മന്ത്രങ്ങള്‍ ദിവസവും ജപിച്ചാല്‍
ടാന്‍സാനിയ, സിയറ ലിയോണ്‍, ലെബനന്, എത്യോപ്യ, ഘാന, നൈജീരിയ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, സുഡാന്, ഗ്വിനിയ എന്നി രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്കാണ് നിയന്ത്രണം. ഈ രാജ്യങ്ങളിലൂടെ യാത്ര ചെയ്തുവരുന്ന മറ്റ് രാജ്യങ്ങളിലെ പൗരന്മാര്ക്കും വിലക്ക് ബാധകമാണ്.
എന്നാല്‍, നയതത്ര ഉദ്യോഗസ്ഥര്‍, ഒമാന്‍ സ്വദേശികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരെയും അവരുടെ കുടുംബങ്ങളെയും വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Post Your Comments