ടൂൾ കിറ്റ് കേസുമായി ബന്ധപ്പെട്ട് തുടർ നടപടികൾക്കായുള്ള അന്വേഷണ സംഘത്തിന്റെ യോഗം ഇന്ന് നടക്കും. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുള്ള ദിഷ രവിയുടെ ജാമ്യ ഹർജി ഡൽഹി പാട്ട്യാല ഹൗസ് കോടതി നാളെ പരിഗണിക്കാനിരിക്കുകയാണ് അന്വേഷണ സംഘം യോഗം ചേരുന്നത്. ദിഷ അടക്കമുള്ളവർക്ക് എതിരെ ഡൽഹി പൊലീസ് യുഎപിഎ ചുമത്താനാണ് സാധ്യത.
ടൂൾ കിറ്റിലെ ഹൈപ്പർ ലിങ്കുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവ ദേശവിരുദ്ധ പ്രചാരണങ്ങളിലേക്കും, ഇന്ത്യൻ സൈന്യം കൂട്ടക്കൊല നടത്തുന്നു എന്ന പ്രചാരണങ്ങളിലേക്കുമാണ് നയിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാകും യുഎപിഎ ചുമത്തുക. അതേസമയം, കേസിൽ നികിതയും ശാന്തനുവും അടുത്ത ദിവസങ്ങളിൽ സ്ഥിരം ജാമ്യം തേടി ഡൽഹി കോടതിയെ സമീപിക്കും.
Post Your Comments