കായംകുളം: കരീലക്കുളങ്ങരയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. കരീലക്കുളങ്ങര കമല ഭവനത്തില്‍ കമലമ്മ (65), അനന്ത ഭവനത്തില്‍ അഭിനവ് (12), അജി ഭവനത്തില്‍ അജില്‍ (ഏഴ്) എന്നിവര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഞായറാഴ്ച വൈകുന്നേരം 3.30 ഓടെയായിരുന്നു സംഭവം ഉണ്ടായിരിക്കുന്നത്. കുട്ടികള്‍ക്ക് നേരെ ഓടിയെത്തിയ നായ ഇരുവരെയും കടിച്ച ശേഷമാണ് സമീപത്തുള്ള കമലമ്മയുടെ വീട്ടിലെത്തിയത്. ഇവരുടെ വീടിന് മുന്നില്‍ കൂട്ടില്‍ കിടന്നിരുന്ന പട്ടിക്കുട്ടിയെ അക്രമിക്കാന്‍ ശ്രമിച്ചത് തടയാന്‍ എത്തിയ കമലമ്മയെ ആക്രമിക്കുകയായിരുന്നു ഉണ്ടായത്. പരിക്കേറ്റ മൂന്നുപേരെയും ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
Post Your Comments