ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിലെ മുന്‍നിര നടന്മാരില്‍ ഒരാളായി വളര്‍ന്ന താരമാണ് റോഷന്‍ മാത്യൂ. തുടക്കം ചെറിയ വേഷങ്ങളിലൂടെ യാണെങ്കിലും അധികം വൈകാതെ നായകനാവാനുള്ള അവസരം ലഭിച്ചു. ഇപ്പോള്‍ ഒട്ടുമിക്ക തെന്നിന്ത്യൻ ഭാഷകളിലും റോഷന്റെ പ്രകടനം ശ്രദ്ധേയമാണ്. കഴിഞ്ഞ വര്‍ഷം തീയറ്ററുകളിൽ എത്തിയ ‘കപ്പേള’ എന്ന ചിത്രവും ലോക്ഡൗണില്‍ ഫഹദ് ഫാസിലിനൊപ്പം അഭിനയിച്ച ‘സീ യൂ സൂണ്‍’ എന്ന ചിത്രത്തിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ‘സീ യൂ സൂൺ’ ഒ.ടി.ടി പ്ലാറ്റ്ഫോമിലാണ് റിലീസായത്. കേരളകൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിൽ തന്റെ സിനിമാ വിശേഷങ്ങളെ കുറിച്ചും, ലോക്ഡൗണില്‍ ഉണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ചും സംസാരിച്ചിരിക്കുകയാണ് റോഷൻ.
റോഷന്റെ വാക്കുകൾ ഇങ്ങനെ.
ലോക്ഡൗണിൽ കുറേ കാലം അടുപ്പിച്ച് വീട്ടില്‍ ഇരുന്നപ്പോള്‍ ഹോം സിക്‌നസ് ഉണ്ടായി. അതിനെയെല്ലാം ബാലന്‍സ് ചെയ്തു വര്‍ക്കിലേക്ക് മാത്രം ശ്രദ്ധ കൊണ്ട് വരണം. മുൻപ് എന്തൊക്കെ ചെയ്തിരുന്നു ഇപ്പോള്‍ അതേ പോലെയോ, അല്ലെങ്കില്‍ അതിനെക്കാള്‍ നന്നായോ ചെയ്യാൻ ശ്രമിക്കണം. സിനിമ ഒരിക്കലും നിന്ന് പോകുന്നതല്ല. സിനിമ, നാടകം തുടങ്ങിയവയില്‍ ജോലി ചെയ്യുന്നവര്‍ ഒരിക്കലും അതിനെ ജോലിയായിട്ടല്ല കാണുന്നത്. പാഷനുള്ളവരാണ് സിനിമയുടെയും നാടകത്തിന്റെയും, അണിയറയിലും മുന്നണിയിലും പ്രവര്‍ത്തിക്കുന്നത്.
മലയാളത്തിലും മറ്റ് ഭാഷകളിലും തനിക്കിഷ്ടപ്പെട്ട ഒരു ഗ്രൂപ്പുണ്ട്. ഒപ്പം അഭിനയിക്കണമെന്ന് തോന്നിയ താരങ്ങള്‍, സംവിധായകര്‍, ടെക്‌നിഷ്യന്മാര്‍, തുടങ്ങി തന്നെ എക്‌സൈറ്റ് ചെയ്ത അവരോടൊപ്പം വര്‍ക്ക് ചെയ്യണമെന്ന അതിയായ അഗ്രഹമുണ്ട്. വരുന്ന കഥാപാത്രങ്ങള്‍ നിലവില്‍ അവസാനം ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാണോ എന്ന് നോക്കും. ഒരു നല്ല ടീമിന്റെ കൂടെ വര്‍ക്ക് ചെയ്യണമെന്നുള്ളതാണ് മുന്‍ഗണന. മുന്‍പും അങ്ങനെയാണ് ഓരോ തിരഞ്ഞെടുപ്പും നടത്തുന്നത്. നിലവിൽ സിദ്ധാർഥ് ശിവയുടെ വർത്തമാനമാണ് റോഷന്റേതായി പുറത്തവരാനുള്ള ചിത്രം.
Post Your Comments