ന്യൂഡല്‍ഹി : രാജ്യത്തെ ഇന്ധനവില വര്‍ദ്ധനവിനെതിരെ പ്രതിഷേധവുമായി വ്യവസായിയും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബട്ട് വദ്ര. ഡല്‍ഹിയിലൂടെ സൈക്കിള്‍ ചവിട്ടിയായിരുന്നു വദ്രയുടെ വ്യത്യസ്ത പ്രതിഷേധം. ഡല്‍ഹിയിലെ ഖാന് മാര്‍ക്കറ്റ് പ്രദേശത്തിലൂടെ സ്യൂട്ടും ഹെല്‍മറ്റും ധരിച്ച് വദ്ര സൈക്കിളില്‍ സഞ്ചരിയ്ക്കുന്ന ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്.
” നിങ്ങള്‍ (പ്രധാനമന്ത്രി നരേന്ദ്ര മോദി) എസി കാറില്‍ നിന്ന് പുറത്തേയ്ക്ക് വന്ന് ജനങ്ങള്‍ എങ്ങനെ കഷ്ടപ്പെടുന്നുവെന്ന് കാണണം. അങ്ങനെയെങ്കിലും ഒരു പക്ഷേ ഇന്ധനവില കുറയ്ക്കാം” – വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് വദ്ര പറഞ്ഞു. മുന്‍ സര്‍ക്കാരുകളെ കുറ്റപ്പെടുത്തി മാത്രമാണ് നരേന്ദ്ര മോദി മുന്നോട്ട് പോകുന്നതെന്നും വദ്ര ചൂണ്ടിക്കാട്ടി.
Post Your Comments