Latest NewsKeralaNewsCrime

വേവിച്ച കാട്ടുപന്നിയുടെ മാംസവുമായി അച്ഛനും മകനും പിടിയിൽ

കാളികാവ് (മലപ്പുറം): വേവിച്ച കാട്ടുപന്നിയുടെ മാംസവുമായി അച്ഛനും മകനും വനപാലകരുടെ പിടിയിൽ. പെരിന്തൽമണ്ണ വെട്ടത്തൂരിലെ കാപ്പിൽ തത്തംപള്ളി വേലായുധനും മകൻ സിജുവുമാണ് അറസ്റ്റിൽ ആയിരിക്കുന്നത്.

വാഹനമിടിച്ച് റോഡിൽ കിടന്ന പന്നിക്കുട്ടിയെ കൊണ്ടുപോയി പാചകം ചെയ്തതാണെന്ന് പ്രതികൾ മൊഴി നൽകുകയുണ്ടായി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കാളികാവ് ഫോറസ്​റ്റ്​ റേഞ്ച് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പ്രതികളുടെ വീട്ടിൽ നിന്നാണ് വേവിച്ച മാംസം കണ്ടെത്തുകയുണ്ടായത്.

സംഭവത്തെക്കുറിച്ച് വനം വകുപ്പ് അന്വേഷണം നടത്തുകയാണ്. കാളികാവ് റേഞ്ച് എസ്.എച്ച്.ഒ രാമദാസ്, ഡെപ്യൂട്ടി റേഞ്ചർ യു. സുരേഷ് കുമാർ, ബി.എഫ്.ഒമാരായ എസ്. വിബിൻ രാജ്, സുഹാസ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button