Latest NewsKeralaNewsDevotional

തൊഴില്‍ ദുരിതങ്ങളില്ലാതാക്കാൻ ഒരു മന്ത്രം

തൊഴില്‍ സംബന്ധമായ ദുരിതങ്ങള്‍ നിങ്ങളെ വേട്ടയാടുന്നുവോ? . ഹനുമദ് ഭജനം ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം നല്‍കും.

വളരെക്കാലമായി ഉദ്യോഗത്തിനു വേണ്ടി ശ്രമിച്ചിട്ടും ലഭിക്കാത്തവര്‍ക്കും, ജോലിയുള്ളവര്‍ക്ക് തൊഴില്‍സംബന്ധമായ ക്ലേശാനുഭവങ്ങള്‍ മാറുവാനും ഹനുമദ്ഭജനം ഉചിതമാണ്. മത്സര പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കു തയ്യാറെടുക്കുന്നവര്‍ക്കും വിജയം ഉറപ്പിക്കുവാനും ഇത്
നല്ലതാണ്.

തൊഴില്‍ ഉന്നമനത്തിനോ സ്ഥാനക്കയറ്റത്തിനോ ഒക്കെയുണ്ടാകുന്ന തടസ്സങ്ങള്‍ ഒഴിയാനും ഹനുമദ് മന്ത്രജപം സഹായിക്കും. ഹനുമാന്‍ സ്വാമിയുടെ ക്ഷേത്രദര്‍ശനം വടമാല വഴിപാട് എന്നിവയും ദോഷപരിഹാരമായി ചെയ്യാവുന്നതാണ്.

ഭക്തിപൂര്‍വ്വം വിധിയാം വണ്ണം ജപിക്കുന്നവര്‍ക്ക് നിശ്ചയമായും ഫലസിദ്ധിയുണ്ടാകുന്നതാണ്.

മന്ത്രം

ഓം ശ്രീ വജ്രദേഹായ രാമഭക്തായ വായുപുത്രായ നമോസ്തുതേ.

shortlink

Related Articles

Post Your Comments

Related Articles


Back to top button