ബെയ്ജിങ് : കോവിഡിനെതിരെ ചൈന ഇതുവരെ ക്ലിനിക്കൽ പരീക്ഷണത്തിന് അനുമതി നല്‍കിയ വാക്സിനുകളുടെ എണ്ണം 16 ആയി. തദ്ദേശീയമായി വികസിപ്പിച്ച ഈ വാക്സിനുകളിൽ ആറെണ്ണം മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിലാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
Read Also : പശു ശാസ്ത്ര പരീക്ഷ : ദേശീയതലത്തിൽ അഞ്ച് ലക്ഷത്തോളം പേർ പരീക്ഷ എഴുതും
റീകോംബിനൻ്റ് പ്രോട്ടീൻ, അഡിനോവൈറസ് വെക്ടര്‍, ന്യൂക്ലിക് ആസിഡ് അധിഷ്ഠിത വാക്സിനുകളാണ് ചൈന ഏറ്റവും പുതുതായി വികസിപ്പിച്ചിട്ടുള്ളത്. ഇതിനു പുറമെ ആറ്റന്വേറ്റഡ് ഇൻഫ്ലൂവെൻസ വൈറസ് സാങ്കേതിക വിദ്യയും ചൈന ഉപയോഗിക്കുന്നുണ്ടെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാഷണൽ മെഡിക്കൽ പ്രോഡക്സ് അഡ്മിനിസ്ട്രേഷനെ ഉദ്ധരിച്ചുള്ളതാണ് റിപ്പോര്‍ട്ടുകള്‍. ചൈനയുടെ ആറ് വാക്സിനുകള്‍ അവസാന ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിലാണ്.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സിനോഫാം, സിനോവാക് ബയോടെക് എന്നീ കമ്പനികള്‍ വികസിപ്പിച്ച വാക്സിനുകള്‍ക്ക് ചൈന ഇതിനോടകം അനുമതി നല്‍കിയിട്ടുണ്ട്. ജോൺ ഹോപ്കിൻസ് സര്‍വകലാശാലയുടെ കണക്കുകള്‍ പ്രകാരം ചൈനയിൽ ഇതുവരെ 4833 പേരാണ് കൊവിഡ് ബാധിച്ചു മരിച്ചത്. ഒരു ലക്ഷത്തിലധികം പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്.
Post Your Comments