ചെന്നൈ: മാസ്‌ക് ധരിക്കാത്തതിനെ തുടര്‍ന്ന് ഫെബ്രുവരി 1 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ 2200 പേര്‍ക്ക് എതിരെ കേസ് എടുത്തതായി ദക്ഷിണ റെയില്‍വെ അറിയിക്കുകയുണ്ടായി. ഇവരില്‍ നിന്നായി 3,21,000 രൂപ പിഴയിടാക്കിയതായും റെയില്‍വെ അറിയിച്ചു.
20 ദിവസങ്ങള്‍ക്കുള്ളിലാണ് 2,200പേര്‍ക്കെതിരെ റെയില്‍വെ കേസ് എടുത്തിരിക്കുന്നത്. യാത്രക്കാര്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടും നിയമലംഘനം തുടരുകയാണെന്ന് ഇത് വ്യക്തമാക്കി തരുകയാണ്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് റെയില്‍വെ അധികൃതര്‍ മുന്നറിയിപ്പ് നൽകി.
രാജ്യത്തെ എല്ലാ റെയില്‍വെ സ്‌റ്റേഷനുകളിലും മാസ്‌ക് പരിശോധ നടത്തുന്നതായാണ് റെയില്‍വെ അറിയിച്ചിരിക്കുന്നത്. ഫെബ്രുവരി 1 മുതല്‍ 14വരെ മുംബൈയില്‍ മാത്രമായി 4618 യാത്രക്കാര്‍ക്കെതിരെയാണ് മാസ്‌ക് ധരിക്കാത്തതിന് കേസ് എടുത്തിരിക്കുന്നത്.
Post Your Comments