വാഷിംഗ്ടണ്‍ : വിമാനം പറന്നുയർന്ന ഉടൻ എഞ്ചിന്‍ തകരാറിലായി. ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ തന്നെ യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിന്റെ എഞ്ചിനാണ് തകരാറിലായത്. ശനിയാഴ്ചയായിരുന്നു സംഭവം. 231 യാത്രക്കാരും 10 ജീവനക്കാരുമായി ബോയിംഗ് 777200 വിമാനം ഹൊനോലുലുവിലേക്ക് പോകുമ്പോഴാണ് എഞ്ചിന്‍ തകരാറിലായത്.
Engine failure on Boeing 777 United aircraft. Plane took off from Denver and returned safely in 20 minutes. Engine parts fell soon after take off. Pilots flew the aircraft back safely. Look at the engine, it’s hardly in shape. pic.twitter.com/gByQ9Sj85q
— Nagarjun Dwarakanath (@nagarjund) February 21, 2021
എഞ്ചിന്‍ തകരാറിലായെങ്കിലും വിമാനം സുരക്ഷിതമായി ലാന്‍ഡിംഗ് നടത്തിയെന്ന് ഫെഡറല്‍ ഏവിയേഷന്‍ അസോസിയേഷന്‍ അറിയിച്ചു. വിമാനത്തിന്റെ ചില ഭാഗങ്ങള്‍ സമീപ സ്ഥലങ്ങളില്‍ പതിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. അവശിഷ്ടങ്ങള്‍ നിലത്ത് പതിക്കുന്നതായി ഒരു വീഡിയോയില്‍ കാണാന്‍ സാധിയ്ക്കുന്നുണ്ട്. വിമാനത്തിനുള്ളില്‍ നിന്ന് എടുത്തതായി തോന്നുന്ന മറ്റൊരു വീഡിയോയില്‍ എഞ്ചിന് തീപിടിച്ചതായി കാണാം. ‘എന്തോ പൊട്ടിത്തെറിച്ചു,’ എന്ന് ഒരാള്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. അതേസമയം, സംഭവത്തില്‍ യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments