Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaLatest NewsNewsIndiaBollywoodEntertainment

ദാദാസാഹേബ് ഫാല്‍കേ അവാർഡ്; അക്ഷയ് കുമാർ മികച്ച നടൻ, ലക്ഷ്മിയിലെ പ്രകടനം അതിഗംഭീരമെന്ന് ജൂറി

ദാദാസാഹേബ് ഫാല്‍കേ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച നടനായി അക്ഷയ് കുമാറിനെ തെരഞ്ഞെടുത്തു. ലക്ഷ്മി എന്ന ഹൊറര്‍ കോമഡി ചിത്രത്തിലെ താരത്തിൻ്റെ പ്രകടനം കണ്ട ജൂറി അതിഗംഭീരമെന്നാണ് അഭിപ്രായപ്പെട്ടത്. ഇതിലെ കഥാപാത്രത്തിനാണ് അവാർഡ്.

ലോറന്‍സും ശരത് കുമാറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച കാഞ്ചന എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കായിരുന്നു ലക്ഷ്മി. ചിത്രത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയുടെ വേഷത്തിലും അക്ഷയ് കുമാർ അഭിനയിച്ചിരുന്നു. ഈ കഥാപാത്രത്തെയാണ് വേറിട്ട പ്രകടനമെന്ന് ജൂറി വിലയിരുത്തിയത്. ഈ പെര്‍ഫോമന്‍സ് കണക്കിലെടുത്താണ് നടന് പുരസ്‌കാരം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍

Also Read:ഗർഭിണിയായിരിക്കെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ച ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ

ലക്ഷ്മിയുടെ ഒ.ടി.ടി റിലീസിന് പിന്നാലെ തന്നെ അക്ഷയ് കുമാറിന്റെ അഭിനയത്തിനെതിരെ നിരവധി പേർ രംഗത്തെത്തിയിരുന്നു. നിലവാരം കുറഞ്ഞ സിനിമയെന്നും മോശം അഭിനയമെന്നുമായിരുന്നു ഉയർന്ന വിമർശനങ്ങൾ. അക്ഷയ് കുമാറിന്റെ അഭിനയത്തിനെതിരെ ചലച്ചിത്ര നിരൂപക അനുപമ ചോപ്ര രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു.

ഇപ്പോള്‍ ഇതേ ചിത്രത്തിലെ പ്രകടനത്തിന് അക്ഷയ് കുമാറിനെ മികച്ച നടനായി തെരഞ്ഞെടുത്തതോടെ നിരവധി ട്രോളുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. അടുത്തത് ദേശീയ അവാര്‍ഡാണെന്നും ചെറിയ ഒരു ഓസ്‌കാര്‍ കൂടി എടുത്തു കൊടുക്കാമായിരുന്നില്ലേയെന്നുമാണ് ചിലര്‍ ചോദിക്കുന്നത്. ഈ പ്രകടനം കണ്ട് അക്ഷയ് കുമാറിന് മികച്ച നടനുള്ള അവാര്‍ഡ് നല്‍കിയ ജൂറിയാണ് ശരിക്കും നടനെ അപമാനിക്കുന്നതെന്നാണ് മറ്റു ചിലര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button