ArticleCinemaMollywoodLatest NewsNewsEntertainmentWriters' Corner

പാർവതിയും റിമയും വിവരമുള്ളവർ, പക്ഷേ… : കുടുംബത്തിൻ്റെ അടിവേര് തോണ്ടുന്ന പരിപാടി നല്ലതല്ല? ബാബുരാജിൻ്റെ നിലപാട്

താര സംഘടനയായ അമ്മയുടെ ഓഫീസ് ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട ഇരിപ്പിട വിവാദത്തിൽ നടി പാർവതിയുടെ ആരോപണങ്ങൾ ബാലിശമാണെന്ന് നടനും, അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും കൂടിയായ ബാബുരാജ് പറഞ്ഞു. വിവേകവും, വിദ്യാഭ്യാസവുള്ള നടിയാണ് പാർവതിയെന്നും അവർക്ക് സംഘടനയുടെ വൈസ് പ്രസിഡന്റ് ആകാനുള്ള യോഗ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കുടുംബത്തിന്റെ അടിവേര് തോണ്ടുന്ന പരിപാടികൾ ചെയ്യുന്നതിനോട് യോജിക്കാനാവില്ലെന്നും നടൻ ബാബുരാജ് ദ ക്യു എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

തെറ്റ് ആര് ചെയ്താലും ചൂണ്ടിക്കാണിക്കപ്പെടണമെന്നും, എങ്കിൽ മാത്രമേ തെറ്റിന്റെ ആഴം ബോധ്യപ്പെടുകയുള്ളൂവെന്നും ബാബുരാജ് പറയുന്നു. പാർവതി അമ്മ സംഘടനയിൽ നിന്നും രാജി വെച്ചപ്പോൾ അത് സ്വീകരിക്കരുതെന്നു എക്സിക്യൂട്ടീവ് മീറ്റിങ്ങിൽ താൻ പറഞ്ഞിരുന്നു. ഉള്ളത് തുറന്നു പറയുന്ന തന്റെ സ്വഭാവം ലാലേട്ടനും അറിയാം. ആ കുട്ടിക്ക് പറയാനുള്ളത് കേൾക്കണമെന്നും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ പാർവതി പുറത്ത് നടത്തിയ പ്രസ്താവനകൾ ശരിയായ നടപടിയല്ലെന്ന് സംഘടനയിൽ ഭൂരിപക്ഷ അഭിപ്രായം ഉയർന്നു. അതിന്റെ അടിസ്ഥാനത്തിൽ മാത്രമേ സംഘടനയിൽ തീരുമാനം എടുക്കുവാൻ സാധിക്കുകയുള്ളൂ.

31 ആം വയസിൽ എൻ്റെ ജീവിതം മാറ്റിയത് മമ്മൂട്ടി; പ്രീസ്റ്റ് സംവിധായകനോട് ലാൽ ജോസിന് പറയാനുള്ളത്

എക്സിക്യൂട്ടീവ് കമ്മറ്റിയിലെ സ്ത്രീകൾക്ക് ഇരിപ്പിടം നൽകിയില്ലെന്ന് പാർവതി പറയുന്നത് ബാലിശമായ പ്രസ്താവനയാണെന്നും ബാബുരാജ് കൂട്ടിച്ചേർത്തു. ഒരു ജഡ്ജ് വേദിയിൽ ഇരിക്കുമ്പോൾ താഴെ ഇരിക്കുന്ന സ്റ്റെനോ സ്ത്രീയായതു കൊണ്ട് ജഡ്‌ജിക്കൊപ്പം ഇരുത്തണമെന്ന് വാദിക്കുന്നതിൽ കാര്യമുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു. സംഘടനയിലെ ഓഫീസ് വാഹകർ വേദിയിൽ ഇരുന്നാൽ മതിയെന്നായിരുന്നു എക്സിക്യൂട്ടീവ് കമ്മറ്റിയുടെ തീരുമാനം. താനൊക്കെ ആ വേദിയിൽപ്പോലുമില്ലായിരുന്നുവെന്നും, നമ്മുടെ വീട്ടിൽ ഒരു പരിപാടി നടക്കുമ്പോൾ നമ്മൾ കസേരയിൽ ഞെളിഞ്ഞിരിക്കാതെ എല്ലാവരെയും സ്വീകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

യാതൊരുവിധ തപ്പലുമില്ലാതെ കാര്യങ്ങൾ പറയുന്ന പാർവതി സംഘടനയുടെ വൈസ് പ്രസിഡന്റ് ആവാൻ യോഗ്യതയുള്ള നടിയാണ്. അവർ പറയുന്ന കാര്യങ്ങൾ കേട്ടാൽ നമ്മൾ അവരുടെ ഫാൻ ആയിപ്പോകും. അതുപോലെ തന്നെയാണ് റിമയും, പദ്മ പ്രിയയുമെല്ലാം. ഇവരെല്ലാം വളരെ വിവരവും വിദ്യാഭ്യാസവുമുള്ളവരാണ്. എന്നാൽ സംഘടനയുടെ അടിവേര് തോണ്ടുന്ന രീതിയിലുള്ള പ്രവർത്തനങ്ങളോട് യോജിക്കാനാവില്ല.

വിഷ്ണു വിശാലിന്റെ തമിഴ് ചിത്രം ‘മോഹൻദാസ് ‘ : ഇന്ദ്രജിത്ത് പ്രധാനവേഷത്തിൽ

ഈ സംഘടന എത്രയോ നല്ല കാര്യങ്ങൾ ചെയ്യുന്നുവെന്നും, മെഡിക്കൽ ഇൻഷുറൻസായി ഏഴു ലക്ഷം രൂപയാണ് നൽകുന്നതെന്നും ബാബുരാജ് പറഞ്ഞു. ‘താൻ അടക്കമുള്ള കലാകാരന്മാർ ഒരു സമയത്തു ഒന്നുമല്ലാതെയാകും. അവർക്ക് അയ്യായിരം രൂപയെന്നൊക്കെ പറയുന്നത് വലിയ സംഭവമാണ്. അത് സംഘടനയാണ് കൊടുക്കുന്നത്’. നമ്മൾക്ക് യോജിക്കാനാവാത്തതു കാണുമ്പോൾ വിമർശിക്കാം, പക്ഷെ അത് കുടുംബത്തിന്റെ അടിവേര് തോണ്ടിയിട്ട് ആകരുത്’ താനും സംഘടനയിൽ നിന്ന് പുറത്തു പോയതാണെന്നും പിന്നെ തിരിച്ചു വന്ന് എക്സിക്യൂട്ടീവ് മെമ്പർ ആയതാണെന്നും ബാബുരാജ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button