മലപ്പുറം: ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സ്ഥാനം മണിക്കൂറുകള്‍ക്കുള്ളില്‍ രാജിവെച്ച് സിപിഎം അംഗം. വെട്ടം പഞ്ചായത്തിലാണ് സംഭവം. വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണയോടെ വിജയിച്ച അധ്യക്ഷ സ്ഥാനമാണ് സിപിഎം അംഗം കെ ടി റുബീന രാജിവെച്ചത്.
ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റിയില്‍ അഞ്ച് അംഗങ്ങളാണുള്ളത്. എല്‍ഡിഎഫിന് രണ്ട് യുഡിഎഫിന് രണ്ട് വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ഒന്ന് എന്നിങ്ങനെയായിരുന്നു അംഗങ്ങള്‍. വെല്‍ഫെയര്‍ പാര്‍ട്ടി അംഗത്തിന്റെ വോട്ട് കിട്ടിയതോടെ രണ്ടിനെതിരെ മൂന്ന് വോട്ടുകള്‍ക്ക് സിപിഎം അംഗം ചെയര്‍പേഴ്സനായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. എന്നാൽ കെ ടി റുബീന സ്ഥാനം രാജിവച്ചു.
read also:ക്ഷേത്ര ഭൂമിയില്‍ കളക്ടറേറ്റ് പണിയാന്‍ സർക്കാരിന് അനുവാദം നല്കി ഹൈക്കോടതി
വെട്ടം പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഒന്‍പതും യുഡിഎഫിന് 10ഉം വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ഒരംഗവുമാണ് ഉള്ളത്.
Post Your Comments