കൊച്ചി: തുടര്‍ച്ചയായ ഇടിവിനു ശേഷം സ്വര്‍ണ വിലയില്‍ വൻ വര്‍ധനവ്. പവന് 200 രൂപയാണ് ഇന്ന് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 34,600 രൂപയാണ്. ഗ്രാമിന് 25 രൂപ കൂടി 4325 ആയി ഉയർന്നു. പവന് 320 രൂപ ഇടിഞ്ഞ് ഇന്നലെ വില ഈ മാസത്തെ താഴ്ന്ന നിലയില്‍ എത്തിയിരുന്നു. 34,400 രൂപയാണ് ഇന്നലത്തെ നിരക്ക്.
ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതിനെത്തുടര്‍ന്ന് പിന്നീട് ഏതാനും ദിവസം വില കുറഞ്ഞിരുന്നു. എന്നാല്‍ അതേസമയം ഏറിയും കുറഞ്ഞും നിന്ന മഞ്ഞലോഹം ഏതാനും ദിവസം ചാഞ്ചാട്ടത്തിലായിരുന്നു.
Post Your Comments