COVID 19Latest NewsNewsInternational

ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 11.12 കോടി

ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം പതിനൊന്ന് കോടി പന്ത്രണ്ട് ലക്ഷം കടന്നിരിക്കുന്നു. നാല് ലക്ഷത്തിനടുത്ത് പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 24.62 ലക്ഷം പേരാണ് കൊറോണ വൈറസ് ബാധ മൂലം മരണപ്പെട്ടിരിക്കുന്നത്. രോഗമുക്തി നേടിയവരുടെ എണ്ണം എട്ടു കോടി അറുപത്തിയൊന്ന് ലക്ഷം കടന്നു.

അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയിൽ രണ്ട് കോടി എൺപത്തിയാറ് ലക്ഷം കൊവിഡ് ബാധിതരാണ് ഉള്ളത്. ഏറ്റവും കൂടുതൽ മരണങ്ങളും അമേരിക്കയിൽ തന്നെയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 5,07,603 പേർ കോവിഡ് ബാധിച്ചു മരിച്ചു. ഒരു കോടി എൺപത്തിയേഴ് ലക്ഷം പേർ രോഗമുക്തി നേടി.

രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ 1.09 കോടി പേർക്കാണ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ 1.40 ലക്ഷം പേർ മാത്രമേ ചികിത്സയിലുള്ളു.1.06 കോടി പേർ രോഗമുക്തി നേടി. മരണസംഖ്യ 1.56 ലക്ഷമായി ഉയർന്നു.ബ്രസീലിൽ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി പിന്നിട്ടു.2.44 ലക്ഷം പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം തൊണ്ണൂറ് ലക്ഷം കടന്നു. റഷ്യയും ബ്രിട്ടനുമാണ് രോഗികളുടെ എണ്ണത്തിൽ തൊട്ടുപിന്നിലുള്ളത്. റഷ്യയിൽ നാൽപത്തിയൊന്ന് ലക്ഷം പേർക്കും, ബ്രിട്ടനിൽ നാൽപത് ലക്ഷം പേർക്കുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button