Latest NewsNewsIndia

ക്ഷേത്ര ഭൂമിയില്‍ കളക്ടറേറ്റ് പണിയാന്‍ സർക്കാരിന് അനുവാദം നല്‍കി ഹൈക്കോടതി

ചെന്നൈ : ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള 35 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് കളക്ടറേറ്റ് കെട്ടിടം നിര്‍മ്മിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന് അനുമതി നല്‍കി മദ്രാസ് ഹൈക്കോടതി. പുതുതായി രൂപീകരിക്കപ്പെട്ട കള്ളക്കുറിച്ചി‌ ജില്ലയിലാണ് ആയിരം കൊല്ലത്തിലധികം പഴക്കമുള്ള ഈ ക്ഷേത്രം.

Read Also : 2020 ൽ കോവിഡ് മഹാമാരി വരുമെന്ന് അള്ളാഹുവിന് നേരത്തെ തന്നെ അറിയാമായിരുന്നുവെന്ന് മഹാരാഷ്ട്ര മന്ത്രി 

അതേ സമയം നിര്‍ദേശം അന്തിമമായി അംഗീകരിക്കപ്പെടുന്നതുവരെ സ്ഥലത്തിന്‍റെ രൂപവും ഭാവവും മാറ്റുന്നതില്‍ നിന്നും സര്‍ക്കാരിനെ വിലക്കുന്ന ഇടക്കാല സ്റ്റേ മാറ്റാന്‍ ഹൈക്കോടതി ബെഞ്ച് വിസമ്മതിച്ചു. ചീഫ് ജസ്റ്റിസ് സഞ്ജീബ് ബാനര്‍ജിയും ജസ്റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തിയും അംഗങ്ങളായ ഒന്നാം ബെഞ്ചിന്‍റേതാണ് ഈ വിധി. സാമൂഹ്യപ്രവര്‍ത്തകനായ രംഗരാജന്‍ നരസിംഹന്‍ നല്‍കിയ പൊതുതാല്‍പ്പര്യ റിട്ട് പെറ്റീഷനിലാണ് ഈ വിധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button