റിയാദ്: സൗദിയിൽ കൊറോണ വൈറസ് പ്രതിരോധ വാക്സിൻ രണ്ടാംഘട്ട കുത്തിവെപ്പിന് വ്യാഴാഴ്ച തുടക്കമായി. രാജ്യത്ത് എല്ലായിടത്തും വാക്സിനേഷൻ സെന്ററുകൾ സ്ഥാപിക്കുകയും അവിടങ്ങളിൽ കുത്തിവെപ്പ് ആരംഭിക്കുകയും ചെയ്തിരിക്കുന്നു.
കുത്തിവെപ്പെടുക്കാൻ എല്ലാവരും ആരോഗ്യമന്ത്രാലയത്തിന്റെ സിഹ്വത്തി എന്ന മൊബൈൽ ആപ്പിൽ രജിസ്റ്റർ ചെയ്യണമെന്ന് ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ അറിയിക്കുകയുണ്ടായി. രണ്ടാംഘട്ടത്തിൽ നിശ്ചിത വിഭാഗത്തിലുള്ളവർക്കാണ് വാക്സിൻ നൽകുന്നത്. ആദ്യമാദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണന നൽകുന്നതാണ്. ഡിസംബർ 17 നാണ് സൗദിയിൽ വാക്സിനേഷൻ ക്യാമ്പയിൻ ആരംഭിച്ചത്.
Post Your Comments