ജിദ്ദ: സൗദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുതുതായി 337 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അസുഖ ബാധിതരില്‍ 346 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് കോവിഡ് ബാധിച്ചവരില്‍ നാല് പേര്‍ മരണമടഞ്ഞു.
Read Also: കൊക്കെയ്ൻ കൈവശം വച്ച ബിജെപി യുവ വനിതാ നേതാവ് അറസ്റ്റിൽ
ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 374366 ആയി. ഇതില്‍ 365363 പേര്‍ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6454. 2549 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിലാണ്. ഇവരില്‍ 497 പേരുടെ നില ഗുരുതരമാണ്.
Read Also: കാറ്റടിച്ചു യുവതി ഗർഭിണിയായ സംഭവം, കാറ്റ് നിരപരാധി ; വൻ ട്വിസ്റ്റ്
കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് കേസുകള്‍: റിയാദ് 163, കിഴക്കന്‍ പ്രവിശ്യ 70, മക്ക 48, അല്‍ഖസീം 12, അല്‍ ജൗഫ് 9, മദീന 7, അസീര്‍ 7, നജ്‌റാന്‍ 5, വടക്കന്‍ അതിര്‍ത്തി മേഖല 4, ഹാഇല്‍ 4, ജീസാന്‍ 3, തബൂക്ക് 3. അല്‍ ബാഹ 2.
Post Your Comments