കൊച്ചി ബ്യൂട്ടിപാർലർ വെടിവയ്പ് കേസിൽ രവി പൂജാരിയുടെ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. കൊച്ചിയിൽ നിന്നുള്ള ക്രൈംബ്രാഞ്ച് സംഘം ബംഗളുരു പരപ്പന അഗ്രഹാര ജയിലിലെത്തിയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ബ്യൂട്ടി പാർലർ വെടിവയ്പ് കേസിൽ മൂന്നാം പ്രതിയാണ് രവി പൂജാരി.
രവി പൂജാരിയെ എത്രയും പെട്ടെന്ന് കേരളത്തിലെത്തിക്കാനുള്ള ശ്രമം ക്രൈംബ്രാഞ്ച് ആരംഭിച്ചിട്ടുണ്ട്. രവി പൂജാരിയെ അറസ്റ്റ് ചെയ്യുവാനുള്ള അനുമതി ബംഗളുരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി നേരത്തെ നൽകിയിരുന്നു.
2019 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിന് നേരെ ബൈക്കിലെത്തിയ രണ്ടംഗ സംഘം എയർ പിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു.
Post Your Comments