Latest NewsNewsIndia

ഉത്തരാഖണ്ഡിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 4.0 തീവ്രത

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഭൂചലനം. പിത്തോറഗഡിൽ വൈകീട്ട് 4. 38 ഓടെയായിരുന്നു ഭൂചലനം ഉണ്ടായിരിക്കുന്നത്. റിക്ടർ സ്‌കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയിരിക്കുന്നു. ഭൂചലനത്തെ തുടർന്ന് വലിയ പ്രകമ്പനവും അനുഭവപ്പെട്ടിരുന്നു. പിത്തോറഗഡിൽ നിന്നും 33 കിലോമീറ്റർ വടക്ക്- കിഴക്കായാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിക്കുകയുണ്ടായി. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

 

 

shortlink

Post Your Comments


Back to top button