Latest NewsKeralaNews

പി .എസ് .സി ഉദ്യോഗാർത്ഥികളുമായി ചർച്ച നടത്തണം; സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്

സർക്കാർ സ്വീകരിച്ച നടപടികൾ ഉദ്യോഗാർത്ഥികളെ ബോധ്യപ്പെടുത്തണം

പി.എസ്.സി നിയമന വിവാദവുമായി ബന്ധപ്പെട്ട് സമരം നടത്തുന്ന ഉദ്യോഗാർത്ഥികളുമായി ചർച്ച നടത്തണമെന്ന് സർക്കാറിനോട് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ഉദ്യോഗാർത്ഥികളുമായി ഉടൻ ചർച്ചയ്ക്ക് അവസരം ഒരുക്കണമെന്നും സർക്കാരിനോട് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിർദേശിച്ചു. സർക്കാർ സ്വീകരിച്ച നടപടികൾ ഉദ്യോഗാർത്ഥികളെ ബോധ്യപ്പെടുത്തണമെന്നും സിപിഐഎം സെക്രട്ടേറിയറ്റ് വ്യക്തമാക്കി.

വിഷയം തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ പൊതുജനങ്ങളിൽ എത്തപ്പെടുന്നുണ്ട്.
നിയമന വിഷയം പ്രതിപക്ഷം രാഷ്ട്രീയമായി ഉപയോഗിക്കുന്നത് തടയണം. വിഷയത്തിൽ എന്തുകൊണ്ട് അനുകൂല സമീപനം സ്വീകരിക്കാൻ കഴിയില്ലെന്നതും ഇടപെടാൻ കഴിയുമെങ്കിൽ അക്കാര്യവും ഉദ്യോഗാർത്ഥികളെ ബോധ്യപ്പെടുത്തണമെന്നും സെക്രട്ടേറിയറ്റ് അറിയിച്ചു.

മാത്രമല്ല, ഉദ്യോഗാർത്ഥികളുടെ പ്രതിനിധികൾക്ക് തങ്ങളുടെ ഭാഗം വിശദീകരിക്കാനുള്ള അവസരം നൽകണം. സർക്കാരിന്റെ ഭാഗം വിശദീകരിക്കാനും അവസരം ഒരുക്കണമെന്നും സിപിഐഎം സെക്രട്ടേറിയറ്റ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button