തിരുവനന്തപുരം : പി.എസ്.സി ഉദ്യോഗാർഥികളുടെ സമരം തുടരട്ടെയെന്നും എന്നാൽ ചർച്ചക്ക് യാതൊരു സാഹചര്യവുമില്ലെന്നും ധനകാര്യ മന്ത്രി ടി. തോമസ് ഐസക്ക്. സർക്കാർ നയം വ്യക്തമാക്കിയതാണ്. സമരം ചെയ്യുന്ന ഉദ്യോഗാർഥികളുമായി ഒരു ചർച്ചയും ഇനിയില്ല- മന്ത്രി പറഞ്ഞു.
സി.പി.ഒ. റാങ്ക് പട്ടിക കാലാവധി അവസാനിച്ചതാണ് അത് പുന: സ്ഥാപിക്കാൻ കഴിയില്ല. കാലാവധി തീർന്ന റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം അപ്രായോഗികമാണെന്നും മന്ത്രി തുടർന്ന് പറഞ്ഞു.
താല്ക്കാലിക നിയമനസമരം : സെക്രട്ടറിയേറ്റിന് മുന്നിൽ മീൻവില്പനനടത്തിയും ഉദ്യോഗാർഥികൾ
ജീവനക്കാരെ സ്ഥിരപ്പെടുത്തിയെന്ന ആക്ഷേപമുയർത്തിയാണ് യു.ഡി.എഫ് സമരം. 5000 താല്ക്കാലികജീവനക്കാരെ സ്ഥിരപ്പെടുത്തിയവരാണ് സമരരംഗത്തിറങ്ങി ജനങ്ങളെ പരിഹാസ്യരാക്കുന്നതെന്നും തോമസ് ഐസക്ക് പറഞ്ഞു.
Post Your Comments